തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 22 ആയി. തിരുവനന്തപുരത്ത് 3 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇന്നലെ സംശയം പ്രകടിപ്പിച്ച കേസിന് പുറമെ ഇന്ന് രണ്ട് കേസുകൾ കൂടി സ്ഥിരീകരിച്ചു. വർക്കലയിൽ റിസോർട്ടിൽ താമസിച്ച ഇറ്റലി സ്വദേശിക്കും യുകെയിൽ നിന്നെത്തിയ വെള്ളനാട് സ്വദേശിക്കുമാണ് രോഗം കണ്ടെത്തിയത്.
സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. റിസോർട്ടുകളിലും, ഹോട്ടലുകളിലും ഉള്ള ആളുകൾക്ക് രോഗമുണ്ടോ എന്ന് പരിശോധിക്കും. കര്‍ണാടകയില്‍ മരണത്തെ തുടര്‍ന്ന് അവിടെയുള്ള മലയാളി വിദ്യാർത്ഥികൾ നാട്ടിലേക്ക് വരാന്‍ ശ്രമിക്കുന്നുണ്ട്. നിരവധി പേര് പുറം നാടുകളിലുണ്ട്. വിദ്യാര്‍ഥികള്‍ മറ്റ് രാജ്യങ്ങളില്‍ പോലും പഠിക്കുന്നു. നമ്മുടെ നാടിന്റെ സവിശേഷതകൾ മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തും.
എല്ലാവരും ഒന്നിച്ച് നിന്നാൽ മഹാമാരിയെയും അതിജീവിക്കാൻ സാധിക്കും. നിയന്ത്രണങ്ങൾ ഭീതി പരത്താനാണെന്ന പ്രചരണം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.