• HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19 VACCINE TRIAL RUN TO COMMENCE IN FOUR DISTRICTS IN KERALA

കേരളത്തിൽ നാല് ജില്ലകളിൽ നാളെ വാക്സിൻ ട്രയൽ റൺ

ജനുവരി രണ്ടിന് കേരളത്തിൽ വാക്സിൻ ട്രയൽ നടത്തും

News18 Malayalam

News18 Malayalam

  • Share this:
    തിരുവനന്തപുരം: ഇന്ത്യയിൽ കോവിഡ് വാക്സിന്റെ ഡ്രൈ റൺ ആരംഭിക്കുമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിനു പിന്നാലെ കേരളത്തിൽ നാല് ജില്ലകളിൽ നാളെ ട്രയൽ നടത്തും.

    രാജ്യത്ത് നടക്കാനിരിക്കുന്ന രണ്ടാമത് ഡ്രൈ റൺ ആണിത്. ഡിസംബർ 28, 29 തീയതികളിൽ ആസാം, ആന്ധ്ര പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു ആദ്യത്തെ ഡ്രൈ റൺ.

    96,000 വാക്സിനേറ്റർമാരെയാണ് രാജ്യമെമ്പാടും ഇതിനായി തയാറാക്കി നിർത്തിയിരിക്കുന്നത്.



    ഓരോ സംസ്ഥാനത്തും ചുരുങ്ങിയത് മൂന്നു സ്ഥലങ്ങളിലെങ്കിലും ഡ്രൈ റൺ നടത്തണമെന്നാണ് തീരുമാനം. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവർത്തകർ വീതം ഡമ്മി കോവിഡ് വാക്സിൻ സ്വീകരിക്കുന്ന പ്രക്രിയയാണിത്. യഥാർത്ഥ വാക്സിൻ ഡ്രൈവ് ആരംഭിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ന്യൂനതകൾ കണ്ടെത്താനുള്ള മാർഗം കൂടിയാണിത്.

    കേരളത്തിൽ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ആണ് ജനുവരി 2ന് ട്രയൽ റൺ നടക്കുക. സർക്കാർ, സ്വകാര്യ ആശുപത്രികളിലാണ് ട്രയൽ.
    Published by:user_57
    First published:
    )}