നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ മരിച്ച സ്ത്രീയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി പരാതി

  ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ മരിച്ച സ്ത്രീയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി പരാതി

  സംഭവത്തിൽ പൊലീസ് നിർദേശ പ്രകാരം ആശുപത്രി സൂപ്രണ്ടിന് പരാതി നൽകാനൊരുങ്ങുകയാണ് ബന്ധുക്കൾ.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ആലപ്പുഴ: ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പരാതി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ മരിച്ച ഹരിപ്പാട് മുട്ടം സ്വദേശിനി വത്സലകുമാരിയുടെ ബന്ധുക്കളാണ് പരാതിയുമായി എത്തിയിരിക്കുന്നത്.

   ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ നാലര പവന്‍റെ താലിമാല, കമ്മൽ, ഒരു പവൻ വീതം വരുന്ന രണ്ട് വളകൾ എന്നിവ വത്സല ധരിച്ചിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാൽ മരണശേഷം ഇതിൽ ഒരു വള മാത്രമെ തിരികെ ലഭിച്ചുള്ളു എന്നാണ് ആരോപണം. ഡോക്ടർമാരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല, ഒരു വള മാത്രമെ തങ്ങളുടെ പക്കലുള്ളുവെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്നും സ്ത്രീയുടെ ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ് നിർദേശ പ്രകാരം ആശുപത്രി സൂപ്രണ്ടിന് പരാതി നൽകാനൊരുങ്ങുകയാണിവർ.

   Also Read-കേരളത്തിൽ ലോക്ക്ഡൗൺ മെയ് 30വരെ നീട്ടി; മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും

   ഇക്കഴിഞ്ഞ ഒക്ടോബറിൽ കളമശ്ശേരി മെഡിക്കൽ കോളജിനെതിരെയും സമാന ആരോപണം ഉയര്‍ന്നിരുന്നു. കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ആലുവ സ്വദേശിനി രാധാമണിയുടെ ബന്ധുക്കളാണ് അന്ന് ആരോപണം ഉന്നയിച്ചത്. രാധാമണിയുടെ മരണശേഷം ആശുപത്രിയിൽ നിന്നും കൈമാറിയ വസ്തുക്കളിൽ ഇവരുടെ മുഴുവൻ ആഭരണങ്ങളും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കൾ ആരോപിച്ചത്. ആശുപത്രി അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പറഞ്ഞിരുന്നു. സംഭവത്തിൽ രാധാമണിയുടെ കുടുംബം സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി സമര്‍പ്പിച്ചിരുന്നു.

   സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെയാണ് ഇത്തരത്തിലുള്ള പരാതികളും ഉയരുന്നത്. കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയിരിക്കുന്ന കേരളത്തിൽ കഴിഞ്ഞ ദിവസം മാത്രം  29,673 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മുൻദിവസങ്ങളിലുണ്ടായ 142 മരണങ്ങളും കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽ ഇതുവരെ  6994 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

   Also Read-കേരളത്തിൽ കോവിഡ് വാക്‌സിന്‍ നിർമ്മാണം ആരംഭിക്കാനുള്ള സാധ്യത തേടും; മുഖ്യമന്ത്രി

   കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരില്‍ 215 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,353 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1976 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 3836, മലപ്പുറം 3363, എറണാകുളം 2984, പാലക്കാട് 1746, കൊല്ലം 2736, തൃശൂര്‍ 2468, കോഴിക്കോട് 2341, ആലപ്പുഴ 2057, കോട്ടയം 1600, കണ്ണൂര്‍ 1293, ഇടുക്കി 1068, പത്തനംതിട്ട 863, കാസര്‍ഗോഡ് 636, വയനാട് 362 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

   രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 41,032 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,06,346 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 19,79,919 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയിട്ടുണ്ട്
   Published by:Asha Sulfiker
   First published:
   )}