ഈ മാസം 11നാണ് സുജിത്ത് ദുബായില്‍ നിന്നെത്തിയത്. ആരോഗ്യ പ്രവര്‍ത്തകരെ സമീപിച്ച സുജിത്തിനോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാൻ നിർദ്ദേശിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ സുഹൃത്തിനൊപ്പം സഞ്ചരിക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്ജുന് അന്ന് തന്നെ മരണമടഞ്ഞു.
മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഇയാളുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.