• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരത്ത് ഡോക്ടര്‍ക്ക് കോവിഡ്; തിങ്കളാഴ്ച മുതൽ കർശന പരിശോധന

തിരുവനന്തപുരത്ത് ഡോക്ടര്‍ക്ക് കോവിഡ്; തിങ്കളാഴ്ച മുതൽ കർശന പരിശോധന

നാളെ മുതല്‍ റോഡുകളിലും പരിശോധന ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യാത്രക്കാര്‍ വാഹനങ്ങളില്‍ നിന്നിറങ്ങി പരിശോധനയ്ക്ക് വിധേയരാകണം.

corona

corona

  • Last Updated :
  • Share this:
    തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ ഒരു ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് പോയി മടങ്ങി എത്തിയ ഡോക്ടറിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ബ്രിട്ടീഷ് പൗരനടക്കം കോവിഡ് 19 രോഗികളുടെ എണ്ണം 21 ആയി.

    രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ നാളെ മുതല്‍ റോഡുകളിലും പരിശോധന ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യാത്രക്കാര്‍ വാഹനങ്ങളില്‍ നിന്നിറങ്ങി പരിശോധനയ്ക്ക് വിധേയരാകണം. അതേസമയം ആളുകള്‍ പുറത്തിറങ്ങുന്നതിൽ തടസമില്ല. ആള്‍ക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
    You may also like:'COVID 19 | രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനേയും ഭാര്യയേയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റി; മറ്റ് യാത്രക്കാരുമായി വിമാനം ഉടൻ പുറപ്പെടും
    [NEWS]
    യാത്രരേഖ ചോദിച്ചപ്പോള്‍ ഇറ്റലിക്കാരൻ മുങ്ങി: രാത്രി സെമിത്തേരിയിൽ തങ്ങി വീണ്ടും കടന്നു
    [PHOTO]
    COVID 19| ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 93 ആയി; ഇറ്റലിയിൽ നിന്നും ഇറാനിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു
    [PHOTO]


    ഇതനിടെ മൂന്നാറില്‍ നിരീക്ഷണത്തിലിരിക്കേ മുങ്ങാന്‍ ശ്രമിച്ച ബ്രിട്ടീഷുകാരനെയും ഭാര്യയെയും കളമശേരി മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലാക്കി. ഒപ്പമുണ്ടായിരുന്ന പതിനേഴംഗസംഘത്തെ കൊച്ചിയിലെ ഹോട്ടലില്‍ നിരീക്ഷണത്തിലാണ്.

     
    First published: