നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19 | കേസുകൾ കൂടാൻ സാധ്യത; കോഴിക്കോട് 3000 പേരെ കൂടി ചികിത്സിക്കാൻ സംവിധാനം ഒരുക്കുന്നു 

  COVID 19 | കേസുകൾ കൂടാൻ സാധ്യത; കോഴിക്കോട് 3000 പേരെ കൂടി ചികിത്സിക്കാൻ സംവിധാനം ഒരുക്കുന്നു 

  ബീച്ച് ജനറല്‍ ആശുപത്രി കോവിഡ് ആശുപത്രിയായി ഉയര്‍ത്തും. മറ്റു രോഗങ്ങളുടെ ചികിത്സയോടൊപ്പം ഗുരുതര കോവിഡ് കേസുകള്‍ക്ക് മാത്രം മെഡിക്കല്‍ കോളേജ് ആശുപത്രി ഉപയോഗപ്പെടുത്തും.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
  കോഴിക്കോട്: കോവിഡ് മുന്‍കരുതലിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 3000 പേരെ ചികിത്സിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. കളക്ടറേറ്റില്‍ നടന്ന ജില്ലാതല കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

  വിദേശത്ത് നിന്നെത്തി കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കൊപ്പം ഉറവിടമറിയാത്ത കേസുകളും റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയതോടെയാണ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം. 3000 പേരെ കൂടി ചികിത്സിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും.

  ബീച്ച് ജനറല്‍ ആശുപത്രി കോവിഡ് ആശുപത്രിയായി ഉയര്‍ത്തും. മറ്റു രോഗങ്ങളുടെ ചികിത്സയോടൊപ്പം ഗുരുതര കോവിഡ് കേസുകള്‍ക്ക് മാത്രം മെഡിക്കല്‍ കോളേജ് ആശുപത്രി ഉപയോഗപ്പെടുത്തും. മറ്റു കോവിഡ് രോഗികളെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലായിരിക്കും ചികിത്സിക്കുക.

  You may also like:ഗർഭിണിയാകരുത്; കോവിഡ് കാലത്ത് സ്ത്രീകളോട് അപേക്ഷയുമായി ഗൈനക്കോളജിസ്റ്റ്‍ [NEWS]ആനകളുടെ ദുരൂഹമരണം; അന്വേഷണം തടസപ്പെടുത്തി കോവിഡ് 19 [NEWS] 'ഹിമാലയത്തെക്കാൾ ഉയരമുളളതാണ് നിങ്ങളുടെ ധൈര്യം '; ലഡാക്കിൽ സൈനികരോട് പ്രധാനമന്ത്രി നരേന്ദ്രമോദി‍ [NEWS]

  ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിന് പുറമേ കുറച്ച് ആശുപത്രികള്‍ കൂടി എഫ്.എല്‍.ടി.സി ആക്കും. വളണ്ടിയര്‍മാരുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സേവനം ഉപയോഗിക്കും. ഉറവിടമറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതു ഇടങ്ങളിലെ കൂടിച്ചേരലുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു പറഞ്ഞു.

  മാര്‍ക്കറ്റുകളിലും ഹാര്‍ബറിലും എത്തുന്ന ആളുകളെ നിയന്ത്രിക്കും. ഇവിടങ്ങളില്‍ ബാരിക്കേഡുകള്‍ വെച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കും.
  First published:
  )}