കാസര്‍ഗോഡ്: കുഴഞ്ഞുവീണ് മരിച്ചയാൾക്ക്
കോവിഡ് സ്ഥിരീകരിച്ചു. രാവണേശ്വരം മുക്കൂട്ട് കാരാകുണ്ട് കോളനിയിലെ രമേശന്‍(50) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടോടെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ, അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍, കോവിഡ് സംശയം ആളുകള്‍ ഉന്നയിച്ചതോടെ സംശയ നിവാരണത്തിനായി മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരണം വന്നത്.
You may also like:കോവിഡാനന്തര സുരക്ഷിത യാത്ര; ഇന്ത്യയിലെ ഔദ്യോഗിക ചുമതല അറ്റോയിക്ക് [NEWS]ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; ആരോഗ്യവകുപ്പ് ജീവനക്കാരി മരിച്ചു [NEWS] പെട്ടിമുടിയിൽ തിരച്ചിൽ താൽക്കാലികമായി നിർത്തി; കണ്ടെത്തിയത് 65 മൃതദേഹങ്ങൾ [NEWS]ഇതിനെ തുടര്‍ന്ന് വിശദപരിശോധന ആവശ്യമായി വന്നതിനെ തുടര്‍ന്ന് മൃതദേഹം ജില്ല ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. വീണ്ടും സ്രവമെടുത്ത് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം രമേശന് കോവിഡ് പകര്‍ന്ന ഉറവിടം അവ്യക്തമാണ്.
എങ്കിട്ടന്‍ കൃഷ്ണന്റെയും ദേവിയുടെയും മകനാണ്. ഭാര്യ: സാവിത്രി. മക്കള്‍: രഞ്ജിത്ത്, രജിത, ശ്രീജിത്ത്. മരുമകന്‍: ഹരിഷ് (മടിക്കേരി). സഹോദരങ്ങള്‍: രാഘവന്‍, രാജേഷ്, രാജേന്ദ്രന്‍, ബേബി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.