വിവാദങ്ങൾ ക്ഷണിച്ചുവരുത്തി പൊലീസിന്റെ സൽക്കാരം; പരിപാടി സംഘടിപ്പിച്ച അസിസ്റ്റന്റ് കമ്മീഷണർക്ക് കോവിഡ്

ഇത് നിലനില്‍ക്കേയാണ് പൊലീസുകാരുടെ നിയമംലംഘന സൽക്കാര പാർട്ടി നടന്നത്. സംഭവം സേനയ്ക്കുളളില്‍ വിവാദമായതോടെയാണ് പുറത്തറിഞ്ഞത്.

News18 Malayalam | news18
Updated: August 21, 2020, 2:55 PM IST
വിവാദങ്ങൾ ക്ഷണിച്ചുവരുത്തി പൊലീസിന്റെ സൽക്കാരം; പരിപാടി സംഘടിപ്പിച്ച അസിസ്റ്റന്റ് കമ്മീഷണർക്ക് കോവിഡ്
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: August 21, 2020, 2:55 PM IST
  • Share this:
കോഴിക്കോട്: ജില്ലയിലെ അസിസ്റ്റന്റ് കമ്മീഷണറുടെ ഗൃഹപ്രവേശനത്തോട് അനുബന്ധിച്ചാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കായി വിരുന്ന് സൽക്കാരം സംഘടിപ്പിച്ചത്. ഈ കഴിഞ്ഞ പന്ത്രണ്ടാം തീയതി കോഴിക്കോട് പൊലീസ് ക്ലബിലായിരുന്നു പരിപാടി. ചടങ്ങിൽ സിറ്റി പൊലീസ് കമ്മീഷണറും അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍മാരും സി.ഐ റാങ്കിലുള്ളവരും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു.

പരിപാടി സംഘടിപ്പിച്ച കമ്മീഷണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം നീരിക്ഷണത്തിലായി. സംഭവം വിവാദമായതോടെ പ്രതിമാസ അവലോകന പരിപാടിയാണ്  നടന്നതെന്ന് ഔദ്യോഗിക വിശദീകരണം വന്നു. വിഷയത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

You may also like:തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കം ജനാധിപത്യ വിരുദ്ധമെന്ന് മുല്ലപ്പള്ളി [NEWS]മുസ്ലിങ്ങൾക്ക് പരിക്കേൽക്കാതെ ഇന്ത്യക്കെതിരെ അണുവായുധം പ്രയോഗിക്കാൻ കഴിയും [NEWS] കോവിഡ് രോഗികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി [NEWS]

എന്നാൽ, ഉന്നതരെ സംരക്ഷിച്ച് കൊണ്ടുള്ള റിപ്പോർട്ടാണ് നൽകിയിട്ടുള്ളതെന്നാണ് സൂചന. ഒത്തുചേരലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ട് സിറ്റി പൊലീസ് കമ്മീഷണര്‍ നേരത്തെ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. പൊലീസുകാർ പൊതുപരിപാടിയിൽ പങ്കെടുക്കണമെങ്കിൽ അതാത് സ്റ്റേഷനിലെ എസ്.എച്ച്.ഒമാരുടെ അനുമതി വാങ്ങണമെന്നാണ് നിർദ്ദേശം.

ഇത് നിലനില്‍ക്കേയാണ് പൊലീസുകാരുടെ നിയമംലംഘന സൽക്കാര പാർട്ടി നടന്നത്. സംഭവം സേനയ്ക്കുളളില്‍ വിവാദമായതോടെയാണ് പുറത്തറിഞ്ഞത്. അതേസമയം, കോവിഡ് സ്ഥിരീകരിച്ച അസിസ്റ്റന്റ് കമ്മീഷണറുടെ ഇന്നലത്തെ പരിശോധനാഫലം നെഗറ്റീവായി.  ജില്ലയിലെ മറ്റൊരു എസ്.ഐയ്ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Published by: Joys Joy
First published: August 21, 2020, 2:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading