പാലക്കാട്: സി പി എം സംസ്ഥാന കമ്മിറ്റി അംഗവും പാലക്കാട് നിന്നുള്ള മുൻ എം പിയുമായ എം ബി രാജേഷിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെ എം ബി രാജേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
പനിയെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ വീട്ടിൽ തന്നെ വിശ്രമത്തിലാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്തിടപഴകിയവർ മുൻകരുതൽ എടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
You may also like:ലോക റെക്കോഡ് സ്വന്തമാക്കാൻ വെള്ളത്തിനടിയിൽ പോയി സദ്ദാം കിടന്നത് ആറു ദിവസം [NEWS]കൊച്ചിയിൽ വൻ ജ്വല്ലറി കവർച്ച; ലോക്കർ തകർത്ത് ഒന്നര കോടി രൂപയിലധികം വിലവരുന്ന ആഭരണങ്ങൾ കവർന്നു [NEWS] പ്രതിപക്ഷ നേതാവിന് ഇനി പുതിയ റോൾ; അപ്പൂപ്പൻ ആയതിന്റെ സന്തോഷം പങ്കുവച്ച് ചെന്നിത്തല [NEWS]
എം ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്,
'ഞാൻ കോവിഡ് പോസിറ്റീവായി. പനിയെ തുടർന്ന് ഇന്ന് വൈകുന്നേരം നടത്തിയ ആൻറി ജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ വീട്ടിൽ തന്നെ വിശ്രമത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ചില പരിപാടികളിൽ അടുത്തിടപഴകിയ നിരവധി പേരുണ്ട്. അവരോടെല്ലാം മുൻകരുതൽ എടുക്കാൻ അഭ്യർത്ഥിക്കുന്നു.'
പയ്യന്നൂർ എം എൽ എ സി.കൃഷ്ണന് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ, സി ദിവാകരൻ എം എൽ എ, പാറശാല എം.എൽ.എ സി.കെ ഹരീന്ദ്രൻ, കേരള കോൺഗ്രസ് നേതാവായ റോഷി അഗസ്റ്റിൻ എം.എൽ.എ, പേരാവൂർ എം എൽ എ സണ്ണി ജോസഫ്, ബാലുശ്ശേരി എം എൽ എ പുരുഷൻ കടലുണ്ടി, അടൂർ എം എൽ എ ചിറ്റയം ഗോപകുമാർ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രിമാരായ തോമസ് ഐസക്ക്, ഇ.പി ജയരാജൻ, വി.എസ് സുനിൽ കുമാർ എന്നിവർക്കും എൻ.കെ പ്രേമചന്ദ്രൻ എം.പിക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം, കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂര്‍ 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം 191, പാലക്കാട് 185, കോട്ടയം 165, കണ്ണൂര്‍ 110, ഇടുക്കി 83, കാസര്‍ഗോഡ് 64, പത്തനംതിട്ട 40, വയനാട് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus