• HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19 | രോഗലക്ഷണങ്ങൾ ഇല്ലാതെ കോവിഡ് രോഗിയായി; ഹൃദയാഘാതത്തെ തുടർന്ന് മരണം; കോഴിക്കോട് കോവിഡ് മരണം മൂന്നായി

COVID 19 | രോഗലക്ഷണങ്ങൾ ഇല്ലാതെ കോവിഡ് രോഗിയായി; ഹൃദയാഘാതത്തെ തുടർന്ന് മരണം; കോഴിക്കോട് കോവിഡ് മരണം മൂന്നായി

കോയയുടെ മരണത്തോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
കോഴിക്കോട്: കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം കോഴിക്കോട് ജില്ലയിൽ മൂന്നായി. കല്ലായി സ്വദേശി പി.കെ.കോയ (57)യാണ് ഇന്ന് മരിച്ചത്. പുലർച്ചെ 05.30ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു മരണം.

കല്ലായി സ്വദേശിയായ ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. സമ്പർക്കവ്യാപന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് കല്ലായി മേഖലയിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ രണ്ട് ദിവസം മുമ്പാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

You may also like:തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; നിയമസഭാ സമ്മേളനം മാറ്റിവയ്‌ക്കാൻ സാധ്യത [NEWS]മക്കളുടെ മുമ്പിൽ വെച്ച് വെടിയേറ്റ മാധ്യമപ്രവർത്തകൻ മരിച്ചു; 9 പേർ അറസ്റ്റിൽ [NEWS] വിദേശകാര്യമന്ത്രാലയത്തെ അറിയിക്കാതെ നയതന്ത്ര പ്രതിനിധികൾക്ക് സുരക്ഷ [NEWS]

ഹൃദയസംബന്ധമായ അസുഖത്തിനും പ്രമേഹത്തിനും മരുന്ന് കഴിച്ചിരുന്നയാളായിരുന്നു മരിച്ച കോയ. പുലർച്ചെ നാല് മണിയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന്  വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുവാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു.

കോയയുടെ മരണത്തോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
Published by:Joys Joy
First published: