കോവിഡ് ഭീതി: കുട്ടനാട്ടിലും ചവറയിലും ഉപതെരഞ്ഞെടുപ്പ് ഉണ്ടായേക്കില്ല

അസാധാരണ സാഹചര്യങ്ങളിൽ തെരഞ്ഞെടുപ്പ് ഒഴിവാക്കാനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.

News18 Malayalam | news18-malayalam
Updated: March 17, 2020, 3:58 PM IST
കോവിഡ് ഭീതി: കുട്ടനാട്ടിലും ചവറയിലും ഉപതെരഞ്ഞെടുപ്പ് ഉണ്ടായേക്കില്ല
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: കോവി‍ഡ് ഭീതി സംസ്ഥാനത്തെ രണ്ടു മണ്ഡലങ്ങളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പുകളേയും ബാധിക്കുന്നു. കൊവിഡ് നിയന്ത്രണ വിധേയമാകാൻ വൈകിയാൽ ഉപ തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള സാധ്യതകളും തെരഞ്ഞെടുപ്പ് കമ്മിഷൻ തേടുന്നുണ്ട്. അസാധാരണ സാഹചര്യങ്ങളിൽ തെരഞ്ഞെടുപ്പ് ഒഴിവാക്കാനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.

തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന കുട്ടനാട്ടിൽ ജൂൺ 19നു മുൻപ് തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. അവിടെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളങ്ങളെല്ലാം  കമ്മിഷൻ പൂർത്തിയാക്കിയിരുന്നു. ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു ആലോചന. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനു കഴിയില്ലെന്ന് ടിക്കാം റാം മീണ വ്യക്തമാക്കി.

എൻ.വിജയൻപിള്ളയുടെ മരണത്തെ തുടർന്നാണ് ചവറയിൽ ഒഴിവുണ്ടായത്. ജൂൺ 19നു മുൻപ് അവിടേയും തെരഞ്ഞെടുപ്പ് നടത്തണം. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടേയും ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പില്ല.
You may also like:'COVID 19 | ഫെയ്‌സ്ബുക്ക് പോസ്റ്റിനെച്ചൊല്ലി തർക്കം; മുസ്ലിം ലീഗ് ഓഫീസില്‍ യുവാവിനെ കുത്തിക്കൊന്നു [NEWS]കോവിഡ് 19: വി. മുരളീധരനു പിന്നാലെ വി.വി.രാജേഷും ക്വാറന്റൈനിൽ [NEWS]'ബിവറേജസ് ഔട്ട്‌ലറ്റുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ല; ക്യൂ കുറയ്ക്കാൻ നടപടിയെടുക്കും': മന്ത്രി [PHOTOS]

പ്രകൃതി ദുരന്തങ്ങളും പകർച്ച വ്യാധികളും പോലുള്ള പ്രത്യേക സാഹചര്യങ്ങളിൽ തെരഞ്ഞെടുപ്പ് ഒഴിവാക്കാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ട്. മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. രാജ്യമാകെ കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ എല്ലായിടത്തേയും ഉപ തെരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആലോചിക്കുന്നതായും സൂചനയുണ്ട്.

സംസ്ഥാനത്തെ സാഹചര്യങ്ങൾ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളുടേയും സംസ്ഥാന സർക്കാരിന്റേയും അഭിപ്രായം കൂടി  അറിഞ്ഞ ശേഷമാകും തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ തീരുമാനം. ഉപ തെരഞ്ഞെടുപ്പ് വേണ്ടെന്ന് തീരുമാനമുണ്ടായാൽ അടുത്ത തെരഞ്ഞെടുപ്പ് വരെ കുട്ടനാടിനും ചവറയ്ക്കും നിയമസഭയിൽ പ്രതിനിധിയുണ്ടാകില്ല. 2021 ജൂൺ 19 വരെയാണ് സംസ്ഥാന നിയമസഭയുടെ കാലാവധി.
First published: March 17, 2020, 3:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading