പ്രവാസിക്ക് കോവിഡ് ധന സഹായമായി 5000 രൂപ; വിതരണം ജൂൺ 15 മുതൽ നോർക്ക വഴി

ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചവർക്കായിരിക്കും തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്നത്.

News18 Malayalam | news18-malayalam
Updated: June 1, 2020, 1:45 PM IST
പ്രവാസിക്ക് കോവിഡ് ധന സഹായമായി 5000 രൂപ; വിതരണം ജൂൺ 15 മുതൽ നോർക്ക വഴി
norka
  • Share this:
തിരുവനന്തപുരം: ജനുവരി ഒന്നിന് ശേഷം നാട്ടിൽ വരുകയും ലോക്ക്ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്തതുമായ പ്രവാസി മലയാളികൾക്ക് സർക്കാരിന്റെ കൈതാങ്ങ്. തൊഴിൽ വിസ, കാലാവധി കഴിയാത്ത പാസ്പോർട്ട് എന്നിവയുമായി നാട്ടിൽ നിൽക്കുന്നവർക്കാണ് സഹായം.

5000 രൂപ ഉടൻ ഇവരുടെ കൈകളിലെത്തും. നോർക്ക വഴിയാണ് ധനസഹായ വിതരണം. ഈ മാസം 15 മുതൽ ധനസഹായ വിതരണം ആരംഭിക്കും. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾക്ക് എൻ.ആർ.ഒ, സ്വദേശത്തുള്ള  ജോയിന്റ് ബാങ്ക് അക്കൗണ്ട് എന്നിവയിലൂടെ സഹായധനം ലഭിക്കും.

TRENDING:അധ്യാപകനായി കെടി ജലീൽ; 14 വർഷത്തിനു ശേഷം വീണ്ടും; ഓൺലൈൻ അധ്യയനത്തിൽ ആദ്യ ക്ലാസ് മന്ത്രിയുടേത്[NEWS]പിന്നിട്ടത് പ്രതിസന്ധികൾ മാത്രം നിറഞ്ഞ കാലം; 'ഇനി നല്ല കുറേ സിനിമകൾ കാണണം' : ടോം ജോസ് [NEWS]ഫസ്റ്റ് ബെല്ലടിച്ചു; സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായി [NEWS]
ഈ അക്കൗണ്ടുകൾ ഇല്ലാത്തവർക്ക് ബന്ധുത്വം തെളയിക്കുന്നതിനുള്ള മതിയായ രേഖകൾ സമർപ്പിച്ചാൽ തുക ലഭിക്കും. ഭാര്യയുടെയോ ഭർത്താവിന്റെയോ അക്കൗണ്ടിലേക്കാണ് തുക ലഭിക്കുക.

എൻ.ആർ.ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല. ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചവർക്കായിരിക്കും തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്നതെന്ന് നോർക്ക സി.ഇ.ഒ അറിയിച്ചു.

First published: June 1, 2020, 1:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading