തിരുവനന്തപുരം: പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാർക്ക് ഇടയിൽ
കോവിഡ് രോഗം വ്യാപിക്കുന്നു. മൂന്ന് ദിവസത്തിനിടെ 28 പേർക്കാണ്
രോഗം സ്ഥിരീകരിച്ചത്. ഇന്ന് 15 പേർക്കാണ് രോഗം ബാധിച്ചത്. പുതുതായി പരിശീലനം കഴിഞ്ഞെത്തിയ പൊലീസുകാർക്ക് ഇടയിലാണ് രോഗബാധ വ്യാപകമായത്.
മലപ്പുറം എംഎസ്പി
പൊലീസ് ആസ്ഥാനം, മേൽമുറി, ക്ലാരി എന്നിവിടങ്ങളിൽ നിന്ന് 424 പൊലീസുകാരാണ് ഒരാഴ്ച മുമ്പ് പരിശീലനം പൂർത്തിയാക്കി ക്യാമ്പിൽ എത്തിയത്. ഇവരിൽ ഒരാൾക്കാണ് ആദ്യം രോഗം ബാധിച്ചത്. തുടർന്ന് 28 പേർക്ക് രോഗബാധ ഉണ്ടാവുകയായിരുന്നു.
You may also like:വാളയാർ മദ്യദുരന്തം: അഞ്ചു പേർ മരിച്ച ചെല്ലങ്കാവ് ആദിവാസി കോളനിയിൽ മദ്യമെത്തിച്ചത് കോൺഗ്രസ് നേതാവെന്ന് CPM [NEWS]പത്തൊമ്പതുകാരന്റെ മൃതദേഹം കുറ്റിക്കാടുകൾക്ക് ഇടയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു [NEWS] പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തരുതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ; കേന്ദ്രത്തിന് നിവേദനം നൽകും [NEWS]
രോഗമുള്ളവരുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ട പൊലീസുകാരെ പോലും ആദ്യഘട്ടത്തിൽ നിരീക്ഷണത്തിൽ ആക്കാത്തതാണ് രോഗബാധ കൂടാൻ കാരണമെന്നാണ് ആക്ഷേപം. സാധാരണ പൊലീസുകാർക്ക് ക്യാമ്പിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്നാണ് ആക്ഷേപം. ഇതിൽ ടോയ് ലറ്റ് സംവിധാനം ഇല്ലാത്തതാണ് കോവിഡ് കാലത്ത് ഏറെ ആശങ്കയുണ്ടാക്കുന്നത്.
നിലവിൽ 700-ൽ അധികം പൊലീസുകാരാണ് ക്യാമ്പിലുള്ളത്. പൊലീസുകാരുടെ പ്രതിഷേധം ശക്തമായതോടെ നിലവിൽ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 70 പേരെ വീടുകളിലെ നിരീക്ഷണത്തിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.