തളർന്നു കിടന്ന യുവാവിന് കോവിഡ്; ആംബുലൻസിൽ കയറ്റിയത് കോവിഡ് ബാധിച്ച യുവാക്കൾ

കോവിഡ് ബാധിതരായ മൂന്നുപേരെയും ഒരുമിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

News18 Malayalam | news18
Updated: July 31, 2020, 6:23 PM IST
തളർന്നു കിടന്ന യുവാവിന് കോവിഡ്; ആംബുലൻസിൽ കയറ്റിയത് കോവിഡ് ബാധിച്ച യുവാക്കൾ
യുവാവിനെ താങ്ങിയെടുത്ത് കൊണ്ടുപോകുന്നു
  • News18
  • Last Updated: July 31, 2020, 6:23 PM IST
  • Share this:
പാലക്കാട്: പട്ടാമ്പി മത്സ്യമാർക്കറ്റിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ച അരയ്ക്കു താഴെ തളർന്ന യുവാവിനാണ് നാട്ടിലെ കോവിഡ് ബാധിതരായ രണ്ടുപേർ താങ്ങായി മാറിയത്.

സമ്പർക്കത്തെ തുടർന്ന് കൊപ്പത്തെ ഒരു വീട്ടിലെ എല്ലാവർക്കും കോവിഡ് ബാധിച്ചിരുന്നു. എന്നാൽ ഈ വീട്ടിലെ  അരയ്ക്കു താഴെ തളർന്ന യുവാവിന് ആന്റിജൻ ടെസ്റ്റിന് പോകാൻ കഴിഞ്ഞില്ല. പിന്നീട്, ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി പരിശോധിച്ചപ്പോൾ ഫലം പോസിറ്റീവ് ആകുകയായിരുന്നു.

You may also like:കോടിയേരിയും ചെന്നിത്തലയും ആർ.എസ്.എസിന്റെ പേരിൽ ആരോപണം ഉന്നയിക്കുന്നത് ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട്: കെ സുരേന്ദ്രൻ [NEWS]യു.എ.ഇ കോൺസുലേറ്റിന്റെ റംസാൻ റിലീഫ്; മന്ത്രി കെ.ടി ജലീൽ ചെയർമാനായ സി-ആപ്റ്റിൽ കസ്റ്റംസ് പരിശോധന [NEWS] വീക്ഷണം ലേഖനത്തിന് മറുപടിയുമായി എസ്. രാമചന്ദ്രൻ പിള്ള [NEWS]

ഇദ്ദേഹത്തെ ആര് ആശുപത്രിയിലേക്ക് മാറ്റുമെന്നതായി അടുത്ത പ്രതിസന്ധി. പി.പി.ഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവർത്തകർ ഉണ്ടെങ്കിലും ശരീരത്തോട് ചേർത്ത് താങ്ങി എടുത്തുകൊണ്ടു പോകുന്നത് സുരക്ഷിതമല്ലെന്ന് ആശങ്ക ഉയർന്നു.

അപ്പോഴാണ് ഈ യുവാവിനെ താങ്ങി എടുത്ത് ആശുപത്രിയിലേക്ക് മാറ്റാൻ ആന്റിജൻ ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിച്ച പ്രദേശവാസികളെ ആശ്രയിച്ചത്. ഇവർ യുവാവിനെ  താങ്ങിയെടുത്ത് ആംബുലൻസിലേക്ക് കയറ്റി. തുടർന്ന് കോവിഡ് ബാധിതരായമൂന്നുപേരെയും ഒരുമിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Published by: Joys Joy
First published: July 31, 2020, 6:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading