HOME » NEWS » Kerala » COVID NEGATIVE CERTIFICATE IS MANDATORY FOR THOSE FROM KERALA TO ENTER MAHARASHTRA

വെറും കൈയോടെ ചെന്നാൽ മഹാരാഷ്ട്രയിലേക്ക് കയറ്റില്ല; കേരളത്തിൽ നിന്നാണെങ്കിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

റോഡിലൂടെ എത്തുന്ന യാത്രക്കാർക്ക് മഹാരാഷ്ട്ര അതിർത്തിയിൽ പരിശോധന ഉണ്ടാകും. കോവിഡ് ലക്ഷണങ്ങൾ സംബന്ധിച്ച സ്ക്രീനിംഗ് നടത്തിയ ശേഷമാകും കടത്തിവിടുക.

News18 Malayalam | news18
Updated: February 11, 2021, 1:26 PM IST
വെറും കൈയോടെ ചെന്നാൽ മഹാരാഷ്ട്രയിലേക്ക് കയറ്റില്ല; കേരളത്തിൽ നിന്നാണെങ്കിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: February 11, 2021, 1:26 PM IST
  • Share this:
മുംബൈ: മഹാരാഷ്ട്രയിലേക്ക് നിങ്ങൾക്ക് പോകാൻ പദ്ധതിയുണ്ടെങ്കിൽ ഇനി വെറും കൈയോടെ ചെന്നു കയറാൻ പറ്റില്ല. കേരളത്തിൽ നിന്ന് മഹാരാഷ്ട്രയിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് മഹാരാഷ്ട്ര ഇത്തരമൊരു നിലപാട് എടുത്തത്.

ആർ ടി - പി സി ആർ പരിശോധനാഫലമാണ് വിമാന യാത്രക്കാർക്ക് വേണ്ടത്. മഹാരാഷ്ട്രയിലേക്ക് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. നെഗറ്റീവ് ഫലമുള്ളവർക്ക് യാത്ര ചെയ്യാം. മഹാരാഷ്ട്രയിൽ എത്തുന്നവരെ വിമാനത്താവളങ്ങളിൽ ആർ ടി - പി സി ആർ പരിശോധനയ്ക്ക് വിധേയമാക്കും. അതിന്റെ ചെലവ് യാത്രക്കാരൻ വഹിക്കണം.

ട്രയിനിൽ യാത്ര ചെയ്യുന്നവർ മഹാരാഷ്ട്രയിലേക്ക് പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ടാണ് കൈയിൽ കരുതേണ്ടത്. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയവർക്ക് യാത്ര ചെയ്യാവുന്നതാണ്. എന്നാൽ, പരിശോധന നടത്താതെ ആരെങ്കിലും എത്തിയാൽ അവരെ അതത് റെയിൽവേ സ്റ്റേഷനുകളിൽ സ്ക്രിനിങ്ങിന് വിധേയമാക്കും. ഇതിൽ ആരെങ്കിലും ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ അവർക്ക് ആന്റിജൻ പരിശോധന നടത്തും. ഫലം പോസിറ്റീവ് ആണെങ്കിൽ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും. എന്നാൽ, ചികിത്സാ ചെലവ് സ്വയം വഹിക്കണം. You may also like:കുട്ടികളോട് കൊടുംക്രൂരത; നിലമ്പൂരിൽ ഇതരസംസ്ഥാനക്കാരായ ദമ്പതികൾ വീട്ടിൽ പൂട്ടിയിട്ട രണ്ട് കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി [NEWS]ഇലക്ട്രിക് വാഹനപ്രേമികൾ സന്തോഷിച്ചാട്ടെ; സംസ്ഥാനത്ത് 100 ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു [NEWS] സ്കിന്നി ജീൻസിട്ട് 42 കിലോമീറ്റർ ഓടാൻ സാധിക്കുമോ? വെല്ലുവിളി ഏറ്റെടുത്ത് യൂട്യൂബർ [NEWS] റോഡിലൂടെ എത്തുന്ന യാത്രക്കാർക്ക് മഹാരാഷ്ട്ര അതിർത്തിയിൽ പരിശോധന ഉണ്ടാകും. കോവിഡ് ലക്ഷണങ്ങൾ സംബന്ധിച്ച സ്ക്രീനിംഗ് നടത്തിയ ശേഷമാകും കടത്തിവിടുക.

അതേസമയം, കേരളത്തിൽ ഇന്നലെ 5980 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എറണാകുളം 811, കൊല്ലം 689, കോഴിക്കോട് 652, കോട്ടയം 575, പത്തനംതിട്ട 571, തൃശൂര്‍ 540, തിരുവനന്തപുരം 455, മലപ്പുറം 421, ആലപ്പുഴ 411, കണ്ണൂര്‍ 213, വയനാട് 201, പാലക്കാട് 191, ഇടുക്കി 179, കാസര്‍ഗോഡ് 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 69 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 80,106 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,02,94,203 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3920 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5457 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
Published by: Joys Joy
First published: February 11, 2021, 1:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories