എങ്ങനെയാ? പാട്ടിൽ അൽപ്പം കമ്പമുള്ള കൂട്ടത്തിലാണോ? ഇനി അല്ലെങ്കിലും കുഴപ്പമില്ല. കോവിഡ് ചട്ടങ്ങൾ ലംഘിച്ചാൽ പാടേണ്ടി വരും, ഇത് കമ്പം പോലീസ് സ്റ്റൈൽ. ശകാരവും പിഴയടപ്പിക്കലും എല്ലാം പയറ്റിയിട്ടും കോവിഡ് ചട്ടം ലംഘിക്കുന്നവരുടെ എണ്ണം കൂടിയപ്പോൾ കമ്പം പോലീസ് കണ്ടെത്തിയ മാർഗമാണ് അവരെക്കൊണ്ട് പാട്ടുപാടിക്കുക എന്നത്.
കമ്പം നോർത്ത് സർക്കിൾ ഇൻസ്‌പെക്ടർ ശിലൈമണിയുടെ ഐഡിയയാണിത്.
ഇക്കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷന്റെ പുൽത്തകിടിയിൽ ഇതുവരെ കാണാത്ത കാഴ്ചയാണ് അരങ്ങേറിയത്. നിയമലംഘകരെ അകലംപാലിച്ച് ഇരുത്തി. ശേഷം അടുത്തുള്ള അമ്പലത്തിലെ നാദസ്വരക്കച്ചേരിക്കാരെ വിളിച്ച് ഒരു മണിക്കൂറിനടുത്ത് നീണ്ട കച്ചേരി. കോവിഡ് നിയമലംഘകർ ഇതിനിടയിൽ പാട്ടുപാടുകയും വേണം.
കോവിഡ് നാളുകളായതിനാൽ പലർക്കും വരുമാനമില്ലാതെയിരിക്കുന്ന സാഹചര്യത്തിൽ പോലീസുകാർ ഉപദേശം നൽകി അയക്കുകയും ചെയ്തിരുന്നു.
Also read: ട്രെയിനുകളിലും സ്റ്റേഷനുകളിലും മാസ്ക്ക് നിർബന്ധം; ലംഘിച്ചാൽ പിഴശിക്ഷരാജ്യത്ത് കോവിഡ് 19 രണ്ടാം തരംഗം രൂക്ഷമായിരിക്കെ ജനങ്ങള്‍ കൊവിഡ് പ്രതിരോധ മാര്‍ഗ നിർദേശങ്ങള്‍ ശരിയായി പാലിക്കുന്നെന്ന് ഉറപ്പുവരുത്താന്‍ റെയില്‍വെ. ട്രെയിനിനുളളിലോ, റെയില്‍വെ സ്‌റ്റേഷനിലോ പ്രവേശിക്കുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നാണ് റെയിൽവേയുടെ നിർദേശം. മാസ്ക്ക് ധരിക്കാതിരിക്കുകയും, ശരിയായി ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് റെയിൽവേ അറിയിച്ചു. ആർ പി എഫ്, ടി ടി ഇ എന്നിവർക്ക് പിഴ ഈടാക്കാൻ അധികാരമുണ്ട്.
2021 ഏപ്രിൽ മുതൽ വരുന്ന ആറ് മാസത്തേക്കു ഈ നിർദേശം ശക്തമായി പാലിക്കണമെന്നാണ് ഉത്തരവ്. ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഈയിടെ റെയില്‍വെ പുതിയ കൊവിഡ് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിരുന്നു. എന്നാല്‍ കോവിഡ് നിബന്ധനകള്‍ പാലിച്ച് വേണം യാത്രക്കാര്‍ ട്രെയിനില്‍ യാത്രചെയ്യാനെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മ്മ അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായതോടെ കോച്ചുകളില്‍ തന്നെ ഭക്ഷണം പാചകം ചെയ്യുന്ന പതിവ് റെയില്‍വെ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. പകരം റെഡി ടു ഈറ്റ് ഭക്ഷണമാണ് ഇപ്പോൾ ട്രെയിനുകളിൽ നൽകി വരുന്നത്. കോവിഡ് പ്രതിരോധത്തിനുളള വസ്‌തുക്കളുടെ വില്‍പനയും റെയില്‍വെ ആരംഭിച്ചിരുന്നു.
English Summary: Kambam police has initiated a new method where they make Covid guidelines violators sing on the police station premises. The idea put forward by Circle Inspector was a thought-out decision after penalties and admonition failed to make people aware of the severity. The lawn on the station premises turned venue for a Nadaswaram concert the other day ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.