• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide | കോവിഡ് ബാധിതൻ ആത്മഹത്യ ചെയ്തനിലയിൽ; തൂങ്ങിമരിച്ചത് ഡ്രിപ്പിടുന്ന സ്റ്റാൻഡിൽ

Suicide | കോവിഡ് ബാധിതൻ ആത്മഹത്യ ചെയ്തനിലയിൽ; തൂങ്ങിമരിച്ചത് ഡ്രിപ്പിടുന്ന സ്റ്റാൻഡിൽ

ചൊവ്വാഴ്ച രാവിലെ ഇഞ്ചക്ഷൻ എടുക്കാനായി നഴ്സ് മുറിയില്‍ എത്തിയപ്പോഴാണ് ജോണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: സി എഫ് എൽ ടിസിയിൽ പ്രവേശിപ്പിച്ച കോവിഡ് (Covid 19) രോഗിയെ ആത്മഹത്യ (Suicide) ചെയ്ത നിലയിൽ കണ്ടെത്തി. ആര്യനാട് കുളപ്പട സ്വദേശി ജോണ്‍ ഡിയാണ് മരിച്ചത്. മൂന്നു ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ച ജോണിനെ നെടുമങ്ങാടുള്ള സിഎഫ്എൽടിസിയിൽ പ്രവേശിപ്പിച്ചത്. പ്രമേഹ രോഗിയായതിനാലാണ് മുൻകരുതലിന്‍റെ ഭാഗമായി ജോണിനെ ചികിത്സാകേന്ദ്രത്തിലെത്തിച്ചത്. ഇദ്ദേഹത്തിന്‍റെ കാലിൽ ഒരു മുറിവ് ഉണ്ടായിരുന്നു.

    ചൊവ്വാഴ്ച രാവിലെ ഇഞ്ചക്ഷൻ എടുക്കാനായി നഴ്സ് മുറിയില്‍ എത്തിയപ്പോഴാണ് ജോണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡ്രിപ്പിടുന്ന സ്റ്റാൻഡിൽ തോർത്ത് മുണ്ടിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ജോണിന്‍റെ മൃതദേഹം നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    നഗരമധ്യത്തിൽ യുവതിയെ കുത്തിക്കൊന്നയാളുടെ ദൃശ്യം ലഭിച്ചു; ഉടൻ പിടികൂടുമെന്ന് പൊലീസ്

    തിരുവനന്തപുരം: ചെടി വിൽപന കടയിലെ ജീവനക്കാരിയെ പട്ടാപ്പകൽ കുത്തിക്കൊന്ന പ്രതിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞതായും, ഉടൻ പിടികൂടുമെന്നുമാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. കുറവൻകോണം ടാബ്‌സ് ഗ്രീന്‍ടെക് അഗ്രി ക്ലിനിക് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വിനീത വിജയനാണ്(38) കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് ലോക്ക്ഡൌൺ ഏർപ്പെടുത്തിയിരുന്ന ഞായറാഴ്ചയാണ് വിനീത കുത്തേറ്റ് മരിച്ചത്. വിനീത കടയില്‍ ഒറ്റയ്ക്കാണെന്ന് അറിയുന്നവര്‍ കരുതിക്കൂട്ടി ചെയ്തതാണെന്നാണ് സംശയം. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നെടുമങ്ങാട് കരിപ്പൂര് വാണ്ട ചാരുവള്ളിക്കോണത്തിനു സമീപം പറമ്ബള്ളികോണം കുന്നുംപുറത്തു വീട്ടില്‍ രാഗിണിയുടെയും വിജയന്റെയും മകളാണ് വിനീത.

    Also Read- അനധികൃത മണലൂറ്റ്; മലങ്കരസഭാ പത്തനംതിട്ട ഭദ്രാസനാധിപനും 5 വൈദികരും അറസ്റ്റിൽ

    ഒന്‍പത് മാസം മുന്‍പാണ് വിനീത ഈ കടയില്‍ ജോലിയ്ക്ക് കയറിയത്. ഞായറാഴ്ച ഉച്ചയോടെ കടയ്ക്കുള്ളില്‍ ചെടികള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച കട അവധി ആയിരുന്നെങ്കിലും ചെടികള്‍ക്ക് വെള്ളം നനയ്ക്കാന്‍ എത്തണമെന്ന് സ്ഥാപന ഉടമ പറഞ്ഞതനുസരിച്ചാണ് വിനീത എത്തിയത്. എന്നാല്‍ ചെടി വാങ്ങാന്‍ എത്തിയവര്‍ കടയില്‍ ആരെയും കാണാതെ വന്നതോടെ ഉടമയെ വിളിക്കുകയായിരുന്നു.

    ഇദ്ദേഹം വിനീതയുടെ ഫോണിലേക്ക് പലതവണ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് മറ്റൊരു ജീവനക്കാരിയായ സുനിതയെയും വിളിച്ചുവരുത്തി രണ്ടാമത് നടത്തിയ തിരച്ചിലിലാണ് വിനീതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെടികള്‍ക്കിടയില്‍ വലകൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. നഴ്സറിയുടെ ഇടതുഭാഗത്തെ ഇടുങ്ങിയ സ്ഥലത്താണ് വിനിതയുടെ മൃതേദഹം കണ്ടെത്തിയത്. ഇവര്‍ ഉടന്‍തന്നെ പോലീസ് കണ്‍ട്രോള്‍റൂമില്‍ വിളിച്ച് വിവരമറിയിച്ചു. പിന്നീട് പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി സ്ഥലത്ത് പരിശോധന നടത്തി. വിനീതയെ അടുത്തറിയാവുന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. കടയില്‍ യുവതി തനിച്ചാണെന്നു ബോധ്യമുള്ള ആള്‍ ആയുധവുമായി എത്തി കരുതിക്കൂട്ടി ആക്രമിച്ചതാണെന്നു പൊലീസ് സംശയിക്കുന്നു.
    Published by:Anuraj GR
    First published: