HOME » NEWS » Kerala » COVID PATIENT DEAD BODY CHANGED IN THIRUVANANTHAPURAM MEDICAL COLLEGE TV SSS

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച്ച; കോവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി

ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം പോലീസുമായി എത്തിയ ബന്ധുക്കൾക്ക് മൃതദേഹം കാണാനില്ലെന്ന മറുപടിയാണ്‌ മോർച്ചറി ജീവനക്കാർ നൽകിയത്

News18 Malayalam | news18-malayalam
Updated: May 3, 2021, 1:40 PM IST
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച്ച; കോവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി
(പ്രതീകാത്മക ചിത്രം)
  • Share this:
തിരുവനന്തപുരം: മെഡിക്കൽ കോളേജ് മോർച്ചറിയിൽ കോവിഡ് രോഗിയുടെ മൃതദേഹം മാറി നൽകിയ സംഭവം വിവാദത്തിൽ. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് മാറി നൽകിയതിനെ കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ സംസ്കരിച്ചത്. സംഭവത്തിൽ മോർച്ചറിയിലെ സുരക്ഷാ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു.


കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പ്രസാദിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായത്തോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

You may also like:വിവാഹ വേദിയിലെത്തി കല്യാണം മുടക്കി; ജില്ലാ മജിസ്ട്രേറ്റിനെ സസ്പെൻഡ് ചെയ്ത് ത്രിപുര സർക്കാർ

ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം പോലീസുമായി എത്തിയ ബന്ധുക്കൾക്ക് മൃതദേഹം കാണാനില്ലെന്ന മറുപടിയാണ്‌ മോർച്ചറി ജീവനക്കാർ നൽകിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ മൃതദേഹം മാറി നൽകിയതായി കണ്ടെത്തി. മരിച്ച വെള്ളായണി സ്വദേശി പ്രസാദിന്റെ ബന്ധുക്കൾക്കാണ് മൃതദേഹം മാറി നൽകിയത്.

സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മെഡിക്കൽ കോളേജ് പൊലീസിനെ സമീപിച്ചിട്ടുണ്ട്. അതേസമയം സംഭവം വിവാദമായതോടെ മോർച്ചറിയിലെ സുരക്ഷാ ജീവനക്കാരൻ മോഹന കുമാരനെ മെഡിക്കൽ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തു.

കോവിഡ് കണക്കിൽ നേരിയ കുറവ്; 24 മണിക്കൂറിൽ 3,68,147 രോഗികൾ

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രേഖപ്പെടുത്തിയത് 3,68,147 പുതിയ കോവിഡ് രോഗികൾ. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിദിന കോവിഡ് രോഗികളിൽ നേരിയ കുറവാണുള്ളത്. ഇന്നലെ 3,417 പേർ കോവിഡ് ബാധിച്ച് മരിച്ചു.

You may also like:മുരളിയും പത്മജയും അടക്കം 13 'മക്കൾക്ക്' തോൽവി; 10 പേർ ജയിച്ചുകയറി

ഇന്ത്യയിൽ ഇതുവരെ 2,18,959 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 3,00,732 പേർ കോവിഡ് മുക്തരായി. രാജ്യത്തെ ആക്ടീവ് രോഗികളുടെ എണ്ണം 34,13,642 ആണ്. ഇതോടെ ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 1,99,25,604 ആയി. ഇതുവരെ വാക്സിൻ സ്വീകരിച്ചത് 15,71,98,207 പേരാണ്. മഹാരാഷ്ട്ര, കർണാടക, കേരളം, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

അതേസമയം, ഡൽഹിയിൽ മൂന്നാംഘട്ട കോവിഡ് വാക്സിനേഷൻ ഇന്ന് രാവിലെ മുതൽ ആരംഭിച്ചു. പതിനെട്ട് വയസ്സ് കഴിഞ്ഞവർക്കുള്ള വാക്സിനേഷനാണ് ആരംഭിച്ചിരിക്കുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് വാക്സിൻ നൽകുന്നത്. രജിസ്റ്റർ ചെയ്യാതെ വാക്സിനേഷൻ സെന്ററിൽ എത്തുന്നവർക്ക് വാക്സിൻ നൽകില്ല.

ഇന്നലെ കേരളത്തിൽ കോവിഡ് ബാധിച്ചത് 31,959 പേർക്കാണ്. 49 പേർ കൂടി മരിച്ചു. കോഴിക്കോട് 4238, തൃശൂർ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ്ണൂർ 1525, പത്തനംതിട്ട 1082, ഇടുക്കി 1036, വയനാട് 769, കാസർകോട് 566 എന്നിങ്ങനെയാണു ജില്ലകളിലെ കോവിഡ് ബാധിതരുടെ എണ്ണം.

ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ 266 പേർ സംസ്ഥാനത്തിനു പുറത്തു നിന്നു വന്നവരാണ്. 29,700 പേർക്ക് സമ്പർക്കത്തിലൂടെയാണു ബാധ. 1912 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 81 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് ബാധിച്ചു. 16,296 പേർ കോവിഡ് മുക്തരായി. 7,24,611 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്.
Published by: Naseeba TC
First published: May 3, 2021, 1:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories