കൊല്ലം:
കോവിഡ് ബാധിച്ച ആൾ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ചികിത്സയിലെന്ന ധാരണയിൽ ബന്ധുക്കൾ. എന്നാൽ, യഥാർത്ഥത്തിൽ രോഗി ഉണ്ടായിരുന്നത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ. ചികിത്സയിലിരുന്നയാൾ മരിച്ചത് ബന്ധുക്കൾ അറിയാതെ അജ്ഞാത മൃതദേഹമായി ഒടുവിൽ മോർച്ചറിയിലും. കൊല്ലം തലവൂർ സ്വദേശി സുലൈമാന്‍ കുഞ്ഞിന്റെ മരണമാണ് വിവാദമായിരിക്കുന്നത്
പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തലവൂർ സ്വദേശി സുലൈമാൻ കുഞ്ഞ് എന്ന എൺപത്തിയഞ്ചുകാരൻ കോവിഡ് പോസിറ്റീവ് ആകുന്നത്. ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാണെന്ന് മകൻ നൗഷാദിനെ ആശുപത്രി അധികൃതർ അറിയിച്ചു. അടുത്ത ദിവസം പാരിപ്പള്ളിയിൽ അന്വേഷിച്ചെങ്കിലും അങ്ങനെയൊരു രോഗിയില്ലെന്നായിരുന്നു പ്രതികരണം.
You may also like:ലഡാക്കിൽ ചൈനീസ് സൈനികൻ പിടിയിൽ; സിവിൽ, സൈനിക രേഖകളും കൈവശം [NEWS]തന്നെ വധിക്കാന്‍ കണ്ണൂരിലെ CPM നേതാവ് ക്വട്ടേഷന്‍ നല്‍കിയെന്ന് കെ.എം ഷാജി MLA [NEWS] പഞ്ചറൊട്ടിച്ചു നൽകാത്തതിന് ഗുണ്ടാസംഘം വെടിയുതിർത്തു; തൃശൂരിൽ മൂന്നുപേർ അറസ്റ്റിൽ [NEWS]സുലൈമാൻ കുഞ്ഞ് എസ്.എൻ കോളജിലെ കോവിഡ് ചികിത്സയിലാണെന്ന് അറിഞ്ഞ മകൻ അവിടെയെത്തി ബാപ്പയ്ക്ക് നൽകാനായി മൊബൈൽ ഫോൺ ആരോഗ്യപ്രവർത്തകരെ ഏൽപ്പിച്ചു. ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ നടത്തിയ അന്വേഷണത്തിൽ സുലൈമാൻ കുഞ്ഞിനെ പാരിപ്പള്ളിയിലേക്ക് മാറ്റിയെന്ന് അറിഞ്ഞു. തുടർന്ന് എല്ലാദിവസവും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഭക്ഷണം എത്തിച്ചുവെന്നും നൗഷാദ് പറയുന്നു.
എന്നാൽ, സുലൈമാൻ കുഞ്ഞിന്റെ ബന്ധുക്കളുടെ ആരോപണം പാരിപ്പള്ളി മെഡിക്കൽ കോളേജ് അധികൃതർ തള്ളുന്നു. ഭക്ഷണം എത്തിച്ചവരുടെ വിവരങ്ങളടങ്ങിയ രേഖ ആശുപത്രി പുറത്തുവിട്ടു. ഇതിൽ ഒരു ദിവസം മാത്രമേ നൗഷാദ് എത്തിയിട്ടുള്ളൂവെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 25ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ടതിന്റെ രേഖയും പുറത്തുവന്നു. സുലൈമാൻ കുഞ്ഞിന്റെ ബന്ധുക്കൾക്ക് കൃത്യമായ വിവരം ലഭിക്കാത്തതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.