HOME » NEWS » Kerala » COVID PATIENT WORM INFESTATION DOCTORS AND NURSES INTENSIFIED PROTESTS NJ TV 1 UMB

കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം; സസ്പെൻഷനെതിരെ സമരം ശക്തമാക്കി ഡോക്ടർമാരും നഴ്സുമാരും

സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ നാളെ രാവിലെ 2 മണിക്കൂർ ഒ പി ബഹിഷ്കരിക്കും.

News18 Malayalam | news18-malayalam
Updated: October 4, 2020, 1:47 PM IST
കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം; സസ്പെൻഷനെതിരെ സമരം ശക്തമാക്കി ഡോക്ടർമാരും നഴ്സുമാരും
സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ നാളെ രാവിലെ 2 മണിക്കൂർ ഒ പി ബഹിഷ്കരിക്കും.
  • Share this:
തിരുവനന്തപുരം: കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്തതിനെതിരെ മെഡിക്കൽ കോളജുകളിൽ ഡോക്ടർമാരും നഴ്സുമാരും സമരം ശക്തമാക്കുന്നു. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ നാളെമുതൽ ഓപിയും, ഓൺലൈൻ ക്ളാസുകൾ ബഹിഷ്കരിച്ചും സമരം തുടരുമെന്ന് ജീവനക്കാർ അറിയിച്ചു.

ഇന്നലെ മുതലാണ് മെഡിക്കൽ കൊളേജിൽ ജീവനക്കാർ സമരം ആരംഭിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ കോവിഡ് നോഡൽ ഓഫീസറേയും രണ്ട് ഹെഡ് നഴ്സുമാരേയും സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാർക്ക് പിന്നാലെ നഴ്സുമാരും റിലേ സത്യാഗ്രഹ സമരം ആരംഭിച്ചു.

സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ നാളെ രാവിലെ 2 മണിക്കൂർ ഒ പി ബഹിഷ്കരിക്കും. ഓൺലൈൻ ക്ളാസുകൾ ബഹിഷ്കരിക്കാനും തീരുമാനിച്ചു. മെഡിക്കൽ കൊളേജ് ഡോക്ടർമാർക്ക് പുറമെ, പിജി ഡോക്ടർമാരും, ഹൗസ് സർജൻമാരുടെയും ഏകോപന സമിതിയും രൂപീകരിച്ചു. ഈ സമിതിയുടെതാണ് തീരുമാനം.

അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ എല്ലാ മെഡിക്കൽ കോളേജുകളിലേയ്ക്കും സമരം വ്യാപിക്കാനും ആലോചനയുണ്ട്. ആൾകേരള നെഴ്സസ് യൂണിയൻ മെഡിക്കൽ കൊളേജ് ക്യാഷ്വാലിറ്റിയ്ക്ക് മുന്നിലാണ് സമരം ആരംഭിച്ചത്.

സമരം തുടരുമ്പോഴും വിശദമായ അന്വേഷണ റിപ്പോർട്ട് ലഭിക്കാതെ നടപടി പുനഃപരിശോധിക്കില്ലെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്. മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറാണ് വിശദമായ റിപ്പോർട്ട് സമർപ്പിക്കേണ്ടത്.

അതേസമയം സർക്കാരിന്റേയും മെഡിക്കൽ കോളജ് അധികൃതരുടേയും വീഴ്ച മറക്കാൻ ആത്മാർഥമായി ജോലി ചെയ്യുന്നവരെ ബലിയാടാക്കിയെന്നാണ് ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും വാദം.  നഴ്സുമാരുടെ സംഘടനകളും സമരത്തിലാണ്.

കൂടുതൽ ജീവനക്കാരും സൗകര്യങ്ങളും വേണമെന്ന് മെഡിക്കൽ കോളജ് അധികൃതർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും സർക്കാർ നടപടിയെടുത്തില്ലെന്നും ജീവനക്കാരിൽ കുറേപേർ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് മാറി നില്ക്കുന്നുവെന്നും ആക്ഷേപമുണ്ട്.
Published by: Naseeba TC
First published: October 4, 2020, 1:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories