നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് ബാധിതർക്കെതിരെ നുണപ്രചാരണം: മറുപടിയുമായി വടകരയിലെ കോവിഡ് ബാധിതൻ

  കോവിഡ് ബാധിതർക്കെതിരെ നുണപ്രചാരണം: മറുപടിയുമായി വടകരയിലെ കോവിഡ് ബാധിതൻ

  ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചവര്‍ക്കെതിരെ പോലും വാട്ട്സ്അപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചാരണം നടക്കുന്നു.

  covid patient

  covid patient

  • Share this:
  കോഴിക്കോട്: കോവിഡ് ബാധിതർക്കെതിരെ നുണ പ്രചാരണം പതിവാകുന്നു. തെറ്റായ പ്രചാരണങ്ങൾക്ക് മറുപടിയുമായി വടകരയില്‍ കോവിഡ് 19 സ്ഥിരീകരിച്ച യുവാവ് രംഗത്തെത്തി. സാമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് ശബ്ദ സന്ദേശത്തിലൂടെയാണ് യുവാവ് മറുപടി നല്‍കിയത്.

  മാര്‍ച്ച് 18ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതു മുതല്‍ ആരോഗ്യവകുപ്പിന്‍റെ എല്ലാ നിര്‍ദേശങ്ങളും പാലിച്ചിരുന്നെന്ന് ഇദ്ദേഹത്തിന്‍റെ ശബ്ദ സന്ദേശത്തില്‍ പറയുന്നു. ജില്ലാ ഭരണകൂടത്തിന്‍റെ റൂട്ട്മാപ്പും അത് ശരിവെക്കുന്നു. 15ദിവസം യുവാവും കുടുംബവും പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിഞ്ഞു.

  രോഗലക്ഷണമൊന്നും ഇല്ലാതിരുന്നിട്ടും സ്രവ പരിശോധന വേണമെന്ന് അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. 31ന് സാമ്പിള്‍ പരിശോധനയ്ക്കയച്ച് ഏപ്രില്‍ രണ്ടിനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

  You may also like:'LockDown: വിശ്വാസികളില്ലാതെ കർശന നിയന്ത്രണങ്ങളോടെ ഓശാന ഞായർ; ദേവാലയങ്ങളിൽ ചടങ്ങുകൾ മാത്രം [NEWS]'ലോകാ സമസ്താ സുഖിനോ ഭവന്തു'; എല്ലാവരും ഒരുമയുടെ ദീപം തെളിയിക്കണമെന്ന് മോഹൻലാൽ
  [NEWS]
  കോവിഡ് 19 : കണ്ണൂർ കാസർഗോഡ് ജില്ല അതിർത്തിയിൽ കർശന നിയന്ത്രണം [PHOTO]

  എന്നാല്‍ സമൂഹമാധ്യമങ്ങളിലടക്കം ഇയാള്‍ക്കെതിരെ പ്രചാരണമുണ്ടായി. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചില്ലെന്നും ബന്ധുക്കൾ പുറത്തിറങ്ങിയെന്നുമാണ് പ്രചാരണം. തനിക്കും കുടുംബത്തിനും എതിരെ നടന്ന പ്രചാരണങ്ങളില്‍ പ്രയാസമുണ്ടെങ്കിലും ആർക്കെതിരെയും പരാതിയില്ലെന്നും യുവാവ് പറയുന്നു.

  വടകരയിലേതിന് സമാനമായ സംഭവങ്ങള്‍ പലയിടത്തും നടക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചവര്‍ക്കെതിരെ പോലും വാട്ട്സ്അപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചാരണം നടക്കുന്നു. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രിയും പൊലീസും കഴിഞ്ഞദിവസങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ​
  Published by:Gowthamy GG
  First published:
  )}