കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ മലപ്പുറം ജില്ലയിൽ കർശനമായി തുടരുകയാണ്. 106 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ 56 എണ്ണം ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുന്ന ഡി വിഭാഗത്തിൽ തന്നെ ആണ്. നിയന്ത്രണങ്ങൾ ഏറ്റവും കുറഞ്ഞ എ കാറ്റഗറിയിൽ ഇത്തവണയും മലപ്പുറം ജില്ലയിലെ ഒരു മേഖല പോലും ഇല്ല.
നിയന്ത്രണം ഏറ്റവും കൂടുതലുള്ള ഡി കാറ്റഗറിയിൽ 4 നഗരസഭകളടക്കം 56 തദ്ദേശ സ്ഥാപനങ്ങളുണ്ട്. സി കാറ്റഗറിയിൽ ഈ ആഴ്ച അഞ്ച് നഗരസഭകളടക്കം 30 തദ്ദേശ സ്ഥാപനങ്ങളും ബി കാറ്റഗറിയിൽ മൂന്ന് നഗരസഭകളടക്കം 20 സ്ഥാപനങ്ങളുമാണുള്ളത്. കഴിഞ്ഞ ആഴ്ച ഡി കാറ്റഗറിയിൽ 69, സി കാറ്റഗറിയിൽ 26, ബി കാറ്റഗറിയിൽ 11 തദ്ദേശ സ്ഥാപനങ്ങളാണുണ്ടായിരുന്നത്. ജൂലൈ 22 മുതൽ 28 വരെയുള്ള ടി പി ആർ അടിസ്ഥാനമാക്കിയാണ് ഇന്ന് മുതലുള്ള നിയന്ത്രണങ്ങൾ. ആഴ്ചയിൽ ആകെ 1,31,065 പേരെ പരിശോധിച്ചപ്പോൾ 19,267 പേർ പോസിറ്റീവും 1,11,798 പേർ നെഗറ്റീവുമായി. ആഴ്ചയിൽ ജില്ലയിലെ ടി പി ആർ 14.70 %.
തവനൂർ, വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിൽ ടി പി ആർ 30 ശതമാനത്തിന് മുകളിൽ ആണ്. തവനൂർ 34.08%, വഴിക്കടവ് 34.07%, മൂത്തേടം 31.78 %. ജില്ലയിൽ കുറവ് ടി പി ആർ രേഖപ്പെടുത്തിയത് മൊറയൂർ പോരൂർ എന്നീ പഞ്ചായത്തുകളിലാണ്. യഥാക്രമം 6.18%, 6.08% ശതമാനവുമാണ് ഈ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ട്രിപ്പിൾ ലോക്ഡൗൺ ( ഡി കാറ്റഗറി )നഗരസഭകൾ: നിലമ്പൂർ, പൊന്നാനി, വളാഞ്ചേരി, പെരിന്തൽമണ്ണ
പഞ്ചായത്തുകൾ: തവനൂർ, വഴിക്കടവ്, മൂത്തേടം, അമരമ്പലം, ചുങ്കത്തറ, താഴേക്കോട്, ഏലംകുളം, പാണ്ടിക്കാട്, കീഴാറ്റൂർ, പുലാമന്തോൾ, മാറാക്കര, പറപ്പൂർ, മൂർക്കനാട്, ആതവനാട്, നന്നമ്പ്ര, അങ്ങാടിപ്പുറം, ആലങ്കോട്, കാളികാവ്, തുവ്വൂർ, തലക്കാട്, എടയൂർ, കൽപകഞ്ചേരി, എടവണ്ണ, കരുവാരകുണ്ട്, കുറുവ, ഇരുമ്പിളിയം, മേലാറ്റൂർ, ഊരകം, എടക്കര, എടപ്പറ്റ, പോത്തുകല്ല്, തൃക്കലങ്ങോട്, വട്ടംകുളം, തെന്നല, മാറഞ്ചേരി, മമ്പാട്, ചെറിയമുണ്ടം, കണ്ണമംഗലം, അരീക്കോട്, പെരുവള്ളൂർ, വെളിയങ്കോട്, പൊന്മുണ്ടം, വെട്ടം, വളവന്നൂർ, എടപ്പാൾ, ചെറുകാവ്, കരുളായി, ചാലിയാർ, പെരുമണ്ണ ക്ലാരി, വാഴയൂർ, വാഴക്കാട്, ചോക്കാട്
ലോക്ഡൗൺ (സി കാറ്റഗറി) ( ടി.പി. ആർ 10 നും 15 നും ഇടയിൽ )നഗരസഭകൾ: തിരൂർ, മഞ്ചേരി, കൊണ്ടോട്ടി, പരപ്പനങ്ങാടി, കോട്ടക്കൽ
പഞ്ചായത്തുകൾ: എആർ നഗർ, പെരുമ്പടപ്പ്, കൂട്ടിലങ്ങാടി, തൃപ്രങ്ങോട്, കോഡൂർ, കുറ്റിപ്പുറം, വേങ്ങര, കാലടി, വെട്ടത്തൂർ, ചീക്കോട്, ഒഴൂർ, മങ്കട, പള്ളിക്കൽ, വള്ളിക്കുന്ന്, നന്നംമുക്ക്, തിരുവാലി, കീഴുപറമ്പ്, പുഴക്കാട്ടിരി, പുറത്തൂർ, ആനക്കയം, ചേലേമ്പ്, ആലിപ്പറമ്പ്, പൂക്കോട്ടൂർ, തേഞ്ഞിപ്പലം, പുളിക്കൽ
ഭാഗിക ലോക്ഡൗൺ( ബി കാറ്റഗറി) (ടിപിആർ 5നും 10നും ഇടയിൽ)നഗരസഭകൾ: താനൂർ, മലപ്പുറം, തിരൂരങ്ങാടി
പഞ്ചായത്തുകൾ: കാവനൂർ, ഊർങ്ങാട്ടിരി, മൂന്നിയൂർ, മക്കരപ്പറമ്പ്, തിരുനാവായ, എടരിക്കോട്, മുതുവല്ലൂർ, നിറമരുതൂർ, മംഗലം, പുൽപറ്റ, പൊന്മള, കുഴിമണ്ണ, വണ്ടൂർ, താനാളൂർ, ഒതുക്കുങ്ങൽ, മൊറയൂർ, പോരൂർ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.