• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM ജില്ലാ സമ്മേളനത്തിനും കോവിഡ് നിയന്ത്രണങ്ങൾ ബാധകം: തിരുവനന്തപുരം ജില്ലാ കളക്ടർ

CPM ജില്ലാ സമ്മേളനത്തിനും കോവിഡ് നിയന്ത്രണങ്ങൾ ബാധകം: തിരുവനന്തപുരം ജില്ലാ കളക്ടർ

ജില്ലയിൽ പൊതു പരിപാടികളും കൂട്ടംചേരലുകളും പാടില്ല. പരിശോധന ശക്തമാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ.

  • Last Updated :
  • Share this:
തിരുവനന്തപുരം ജില്ലയിൽ കോവിഡ്(Covid) വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യമാണുള്ളത്. വെള്ളിയാഴ്ച ടി പി ആർ 32% ആയിരുന്നുവെങ്കിൽ ശനിയാഴ്ച അത് 36 ശതമാനമായ വർദ്ധിച്ച സാഹചര്യമുണ്ട്. പ്രതിദിന  കേസുകളുടെ എണ്ണം മൂവായിരത്തി ന് മുകളിൽ തുടരുകയാണ്.

ടി പി ആർ 30 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം (Thiruvananthapuram) ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ (District Collector) നവജ്യോത് ഖോസ ഉത്തരവിറക്കിയത്.

തിരുവനന്തപുരം ജില്ലയിൽ പൊതുപരിപാടികളും കൂട്ടം ചേരലുകളും പാടില്ലെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു. വിവാഹം, മരണാനന്തര ചടങ്ങുകളിൽ പരമാവധി 50 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതിയുള്ളത്. വെള്ളിയാഴ്ച ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനം പാറശാലയിൽ തുടരുകയാണ്. ഈ ഘട്ടത്തിലാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തി ജില്ലാ കളക്ടർ രംഗത്തെത്തിയത്.

തിരുവനന്തപുരം ജില്ലയിൽ പുതിയതായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ സിപിഎം (CPM) ജില്ലാ സമ്മേളനത്തിനും ബാധകമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സിപിഎം ജില്ലാ സമ്മേളനങ്ങളിലെ ആൾക്കൂട്ടം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സിപിഎം ജില്ലാ സമ്മേളനങ്ങളിലെ ആൾക്കൂട്ടം സംബന്ധിച്ച വിമർശനങ്ങൾ തുടരുന്നതിനിടെയാണ് ജില്ലാ കളക്ടർ നിയന്ത്രണങ്ങൾ സിപിഎം ജില്ലാ സമ്മേളത്തിനും ബാധകമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ഒരിടത്തും പൊതുപരിപാടികളും കൂട്ടം ചേരലും അനുവദിക്കില്ലെന്ന് കളക്ടർ പറഞ്ഞു. കടകൾക്ക് മുന്നിലും ഷോപ്പിംഗ് മാളുകളിലും ആൾക്കൂട്ടം പാടില്ല. 25 സ്ക്വയർഫീറ്റിൽ ഒരാളെന്ന കണക്കിൽ മാത്രമേ ആളുകൾക്ക് പ്രവേശനം അനുവദിക്കാവുവെന്നും കളക്ടർ വ്യക്തമാക്കി. നിയന്ത്രണങ്ങൾ പൂർണമായും നടപ്പിലാക്കാൻ എല്ലാവരുടെയും സഹകരണം വേണം. ജനങ്ങൾ സ്വയം നിയന്ത്രിക്കണം. പുതിയതായി നിയന്ത്രണങ്ങൾ നിലവിൽ വന്ന സാഹചര്യത്തിൽ പരിശോധനകളും നിരീക്ഷണവും ശക്തമാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങളെ ബോധവൽക്കരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും ജില്ലാ കളക്ടർ നവജ്യോത് ഖോസ വ്യക്തമാക്കി
Published by:Sarath Mohanan
First published: