• HOME
  • »
  • NEWS
  • »
  • kerala
  • »
  • Covid 19 Kerala | സംസ്ഥാനത്ത് 10,11,12 ക്ലാസുകള്‍ നടത്തും;സ്‌കൂളുകള്‍ പൂര്‍ണമായും അടയ്ക്കില്ല

Covid 19 Kerala | സംസ്ഥാനത്ത് 10,11,12 ക്ലാസുകള്‍ നടത്തും;സ്‌കൂളുകള്‍ പൂര്‍ണമായും അടയ്ക്കില്ല

ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ രോഗം പകരാതിരിക്കാൻ കോവിഡ് മാനദണ്ഡമനുസരിച്ച്  ആവശ്യമായ ക്രമീകരണങ്ങൾ വരുത്തണം. എന്നാൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന് തടസ്സം നിൽക്കേണ്ടതില്ല

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് (Covid 19) വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കോവിഡ് അവലോകനയോഗം. രോഗവ്യാപനം കൂടുകയാണെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല.

    സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണമായും അടയ്ക്കില്ല. 10, 11, 12 ക്ലാസുകള്‍ ഓഫ്‌ലൈന്‍ ആയി തുടരും. അതേസമയം രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിലെ കോളേജുകളില്‍ ഫൈനല്‍ ഇയര്‍ ഒഴികെയുള്ള ക്ലാസുകള്‍ അടയ്ക്കാനാണ് തീരുമാനം. വരുന്ന രണ്ട് ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. പുറത്തിറങ്ങാന്‍ സാക്ഷ്യപത്രം വേണമെന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ വരുന്ന രണ്ട് ഞായറാഴ്ചകളില്‍ ഉണ്ടാകും. അവശ്യകാര്യങ്ങള്‍ക്കോ അവശ്യസര്‍വീസുകള്‍ക്കോ മാത്രമേ പുറത്തിറങ്ങാന്‍ അനുമതിയുണ്ടാകൂ.

    മാളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാന്‍ തീരുമാനിക്കുന്നില്ല. പകരം ഈ സ്ഥാപനങ്ങള്‍ സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. തീയറ്ററുകള്‍ അടക്കം സമ്പൂര്‍ണമായി അടച്ചുപൂട്ടില്ല.

    ഓരോരോ ജില്ലകളിലും രോഗികളുടെ എണ്ണത്തിന് അനുസരിച്ച് പല വിഭാഗങ്ങളായി തിരിച്ച് വികേന്ദ്രീകൃതമായിട്ടാകും നിയന്ത്രണങ്ങള്‍ വരിക. ഓരോ ഇടങ്ങളിലും രോഗബാധിതരുടെ എണ്ണത്തിനും ആശുപത്രിസൗകര്യങ്ങളും അനുസരിച്ച് എങ്ങനെയുള്ള നിയന്ത്രണങ്ങള്‍ വേണമെന്ന കാര്യം അതാത് ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാം.
    Published by:Sarath Mohanan
    First published: