HOME » NEWS » Kerala » COVID SPREAD ALL PSC EXAMS SCHEDULED FOR JUNE HAVE BEEN POSTPONED

കോവിഡ് വ്യാപനം; ജൂണില്‍ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു

നേരത്തെ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകള്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മാറ്റിവെച്ചിരുന്നു

News18 Malayalam | news18-malayalam
Updated: May 17, 2021, 1:49 PM IST
കോവിഡ് വ്യാപനം; ജൂണില്‍ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു
KPSC
  • Share this:
തിരുവനന്തപുരം: ജൂണില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പിഎസ്‌സി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നേരത്തെ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകള്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മാറ്റിവെച്ചിരുന്നു.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുപരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ തന്നെ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് പുറമെയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളും നടപ്പിലാക്കുന്നത്.

Also Read-കോവിഡ് ചികിത്സ സൗജന്യമായി നൽകാൻ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി; ടൗൺ ഹാളിൽ സൗകര്യം ഒരുക്കും

ജില്ലയിലേക്കു പ്രവേശിക്കുന്നതും ജില്ലയ്ക്കു പുറത്തേക്കു പോകുന്നതും പൊലീസ് കര്‍ശനമായി നിയന്ത്രിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകും. ചരക്കു ഗതാഗതം, അവശ്യ സേവനങ്ങള്‍ എന്നിവയ്ക്കു മാത്രമേ സംസ്ഥാനാന്തര ഗതാഗതം അനുവദിക്കൂ. സംസ്ഥാനാന്തര അവശ്യയാത്രയ്ക്ക് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതു നിര്‍ബന്ധമാണ്.

Also Read-കോവിഡിനെ അതിജീവിച്ച് നവജാത ശിശു, 10 ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷം ആശുപത്രി വിട്ടു

അതേസമയം സംസ്ഥാനത്ത് ഇന്നലെ കേരളത്തില്‍ ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂര്‍ 1695, ഇടുക്കി 1075, പത്തനംതിട്ട 798, വയനാട് 590, കാസര്‍ഗോഡ് 560 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,79,28,337 സാമ്പിളുകളാണ് പരിശോധിച്ചത്.
Published by: Jayesh Krishnan
First published: May 17, 2021, 1:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories