HOME » NEWS » Kerala » COVID SUFFERERS SHOULD NOT HAVE DIFFICULTY GETTING TO THE HOSPITAL FEROZE IS ON CALL JK TV

കോവിഡ് ബാധിതര്‍ ആശുപത്രിയിലെത്താന്‍ ബുദ്ധിമുട്ടേണ്ട: വിളിപ്പുറത്ത് ഫിറോസുണ്ട്

സിഐടിയു പ്രവര്‍ത്തകനായ ഫിറോസ് കോഴിക്കോട് നഗരത്തില്‍ വര്‍ഷങ്ങളായി ഓട്ടോറിക്ഷ ഓടിച്ച് കഴിയുകയാണ്

News18 Malayalam | news18-malayalam
Updated: May 11, 2021, 9:57 PM IST
കോവിഡ് ബാധിതര്‍ ആശുപത്രിയിലെത്താന്‍ ബുദ്ധിമുട്ടേണ്ട: വിളിപ്പുറത്ത് ഫിറോസുണ്ട്
ഫിറോസ്
  • Share this:
കോഴിക്കോട്: കോവിഡ് രോഗികള്‍ക്കും പരിശോധനയ്ക്ക് പോകുന്നവര്‍ക്കും സൗജന്യ സര്‍വീസുമായി കോഴിക്കോട്ടെ ഓട്ടോറിക്ഷാ തൊഴിലാളി. സിഐടിയു പ്രവര്‍ത്തകനായ കോട്ടൂളി സ്വദേശി ഫിറോസാണ് ജില്ലയിലെവിടെയും കൊവിഡ് രോഗികളെ ഓട്ടോറിക്ഷയില്‍ ആശുപത്രികളിലും പരിശോധനാ കേന്ദ്രങ്ങളിലും എത്തിക്കുന്നത്.

വിളിച്ചാല്‍ വിളിപ്പുറത്തുണ്ട് ഫിറോസിന്റെ സ്നേഹസ്പര്‍ശം ഓട്ടോറിക്ഷ. ആംബുലന്‍സ് പോകാത്ത വഴികളിലൂടെയും ഫിറോസിന്റെ ഓട്ടോറിക്ഷ ഓടിയിറങ്ങും. കൊവിഡ് രോഗികളെയുംകൊണ്ട് ജില്ലയിലെ ഏത് ആശുപത്രികളിലേക്കും സ്നേഹസ്പര്‍ശം കുതിച്ചുപായും. തികച്ചും സൗജന്യമാണ് യാത്ര.

Also Read-Covid 19 | സംസ്ഥാനത്ത് 37290 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 26.77

കോള്‍ വന്നാലുടന്‍ പിപിഇ കിറ്റണിഞ്ഞ് ഫിറോസ് പറന്നെത്തും. കോവിഡ് പരിശോധനയ്ക്കും ആശുപത്രിയിലേക്കുമെല്ലാമായി പ്രതിദിനം പത്തിനും 20നും ഇടയില്‍ ആളുകള്‍ ഫിറോസിനെ ആശ്രയിക്കുന്നുണ്ട്. ഒരു മാസമായി കയ്യില്‍ നിന്ന് കാശെടുത്ത് ഇന്ധനമടിച്ച് ഫിറോസ് നന്മയുടെ വിളംബരമായി നമുക്കരികിലൂടെ പാഞ്ഞുപോകുന്നുണ്ട്.

സിഐടിയു പ്രവര്‍ത്തകനായ ഫിറോസ് കോഴിക്കോട് നഗരത്തില്‍ വര്‍ഷങ്ങളായി ഓട്ടോറിക്ഷ ഓടിച്ച് കഴിയുകയാണ്. ഓരോ രോഗിയെയും യഥാസ്ഥാനത്ത് എത്തിച്ചുകഴിഞ്ഞാല്‍ ഓട്ടോറിക്ഷാ അണുമുക്തമാക്കും. സാനിറ്റൈസര്‍ എപ്പോഴും കയ്യില്‍ത്തന്നെയുണ്ടാകും.

Also Read-കോവിഡ് പ്രതിസന്ധി; ജി-7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല

സ്വന്തമായി വാഹനമില്ലാത്ത ഏറ്റവും താഴെതട്ടിലുള്ള സാധാരണക്കാര്‍ക്കാണ് കോവിഡ് കാലത്ത് ഈ ഓട്ടോറിക്ഷാ തൊഴിലാളി കൈത്താങ്ങാവുന്നത്. ഇങ്ങനെയൊരു മഹാമാരി കാലത്തല്ലെങ്കില്‍ പിന്നെയെപ്പോഴാണ് മനുഷ്യരെ സഹായിക്കാന്‍ കഴിയുകയെന്ന് ഫിറോസ് ചോദിക്കുന്നു.

രാവിലെ എട്ടിന് തന്നെ പലപ്പോഴും ഫിറോസിന് വിളി വരും. പിന്നെ ഊട് വഴികളിലൂടെ ഓട്ടോറിക്ഷ പായും. ഫിറോസിന്റെ കോട്ടൂളിയിലെ വീട്ടിലേക്ക് കഷ്ടിച്ച് ഒരു ഓട്ടോറിക്ഷ കടന്ന് പോകാനുള്ള വഴിയെയുള്ളു. സേവനം തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് ഫിറോസ് പറഞ്ഞു.
Published by: Jayesh Krishnan
First published: May 11, 2021, 9:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories