നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19| കുടിയേറ്റ തൊഴിലാളികളുടെ മടങ്ങിവരവ്: എല്ലാവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കി

  COVID 19| കുടിയേറ്റ തൊഴിലാളികളുടെ മടങ്ങിവരവ്: എല്ലാവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കി

  കേരളത്തിലേക്ക് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ആൻറിജൻ പരിശോധനയും 14 ദിവസത്തെ റൂം ക്വാറൻറീനും നിർബന്ധമാക്കി

  covid test

  covid test

  • Share this:
  തിരുവനന്തപുരം: രാമചന്ദ്രൻ സൂപ്പർ മാർക്കറ്റിൽ മടങ്ങി എത്തിയ ജീവനക്കാർക്ക് കോവിഡ് പരിശോധന നടത്താനോ ക്വറന്റീൻ ചെയ്യാനൊ ഉടമകൾ തയ്യാറായിരുന്നില്ല. തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ 80 ലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാർഗനിർദേശം പുറത്തിറക്കിയത്.

  ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ആൻറിജൻ പരിശോധനയും 14 ദിവസത്തെ റൂം ക്വാറൻറീനും നിർബന്ധമാക്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. കേരളത്തിലേക്ക് തൊഴിലാളികളെയെത്തിക്കുന്ന കരാറുകാരും ഏജൻസികളും ഇവരുടെ വിശദാംശങ്ങൾ തൊഴിൽ വകുപ്പിനൊപ്പം ബന്ധപ്പെട്ട ആരോഗ്യകേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാരെ അറിയിക്കണം. തൊഴിലാളികൾക്ക് ക്വറൻറീനിൽ കഴിയാനുള്ള സൗകര്യമൊരുക്കേണ്ടതും കരാറുകാരും ഏജൻറുമാരുമാണ്.
  TRENDING:COVID 19 |കോവിഡ് വ്യാപനവും കാലാവസ്ഥയും തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്ന് വിദഗ്ധർ[NEWS]Covid 19 Deaths| സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി[NEWS]Tamannaah: ഗ്ലാമറസാകുന്നതിനെക്കുറിച്ചും കിടപ്പറ രംഗങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ചും മനസ് തുറന്ന് തമന്ന[PHOTOS]
  തൊഴിലാളി സ്വന്തം നിലയ്ക്കാണ് മടങ്ങിയെത്തുന്നതെങ്കിൽ വിവരം ദിശ നമ്പർ വഴി ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗം അധികൃതരെ അറിയിക്കണം. മടങ്ങിയെത്തുന്ന ദിവസത്തിൽ തന്നെ അതിഥിതൊഴിലാളികളെ ആൻറിജൻ ടെസ്റ്റിന് വിധേയമാക്കും. പോസിറ്റീവാകുന്നവരെ കോവിഡ് ആശുപത്രികളിലോ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലോ പ്രവേശിക്കും. നെഗറ്റീവാകുന്നവരെയാണ് റൂം ക്വാറൻറീനിൽ പ്രവേശിപ്പിക്കുന്നത്. ലക്ഷണങ്ങളുള്ളവരും എന്നാൽ ആൻറിജൻ ഫലം നെഗറ്റവീവാവുകയും ചെയ്യുന്നവരെ ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയമാക്കും.

  പരിശോധനകളുടെയല്ലാം ചെലവ് ഏജൻറുമാരും കരാറുകാരും വഹിക്കണം. സ്വന്തം നിലയ്ക്ക് മടങ്ങിയെത്തിയായാളാണെങ്കിൽ വ്യക്തിയും. നിരീക്ഷണ കാലയളവിലും ആരോഗ്യ വിഭാഗം കൃത്യമായി നിരീക്ഷിക്കുകയും ലക്ഷണങ്ങൾ പ്രകടമായാൽ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമാക്കും. 14 ദിവസ നിരീക്ഷണത്തിന് ശേഷം കർശന കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി ജോലിക്ക് നിയോഗിക്കാം. ഇവരെ സൈറ്റിലെത്തിക്കാനും തിരികെയെത്തിക്കാനുമുള്ള വാഹനങ്ങൾ മാനദണ്ഡപ്രകാരമായിരിക്കണം.
  Published by:user_49
  First published:
  )}