• HOME
  • »
  • NEWS
  • »
  • kerala
  • »
  • Covid 19 | തിരുവനന്തപുരം കോർപറേഷൻ മേയർ കെ. ശ്രീകുമാറിന്റെ കോവിഡ് പരിശോധനാ ഫലം പുറത്തുവന്നു

Covid 19 | തിരുവനന്തപുരം കോർപറേഷൻ മേയർ കെ. ശ്രീകുമാറിന്റെ കോവിഡ് പരിശോധനാ ഫലം പുറത്തുവന്നു

ആർ.ടി.പി.സി.ആർ. പരിശോധനക്ക് വിധേയനായ ശേഷം മേയർ ശ്രീകുമാർ സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു

മേയർ ശ്രീകുമാർ

മേയർ ശ്രീകുമാർ

  • Share this:
തിരുവനന്തപുരം: തലസ്ഥാനത്തെ കോവിഡ് സാഹചര്യം സങ്കീർണമായി തുടരുകയാണ്. ഈ ഘട്ടത്തിൽ വാർഡ് കൗൺസിലർമാർക്ക് കോവിഡ് സ്ഥിരീകരിച്ച ആശങ്കാജനകമായ വാർത്തയും പുറത്ത് വന്നു. രണ്ട് ദിവസങ്ങളിലായി ഏഴ് കൗൺസിലർമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളും ഉൾപ്പെട്ടിരുന്നു.

TRENDING:റമീസ് രാജ്യവിരുദ്ധ പ്രവർത്തനം നടത്തി; പ്രതികൾ ഗൂഢാലോചനയ്ക്ക് ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ എൻഐഎയ്ക്ക്[NEWS]എതിര്‍ക്കുക, സമരം ചെയ്യുക, അധികാരത്തില്‍ എത്തിയാൽ തിരുത്തുക; സി.പി.എമ്മിനെ പരിഹസിച്ച് ഉമ്മൻ ചാണ്ടി[NEWS]അടിവസ്ത്രത്തിന് പകരം സർജിക്കൽ മാസ്ക് ധരിച്ച് സ്ത്രീകൾക്ക് മുന്നിലൂടെ ഒരാൾ; പുതിയ കാലത്തിന്റെ ചിത്രങ്ങൾ[NEWS]

സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ മേയർ കെ. ശ്രീകുമാറും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് മേയർ ആർ.ടി.പി.സി.ആർ. പരിശോധനക്ക് വിധേയനായ ശേഷം സ്വയം നിരീക്ഷണത്തിൽ പോയത്. വീട്ടിൽ നിരീക്ഷണത്തിലിരിക്കവേ മേയറുടെ കോവിഡ് പരിശോധനാ ഫലം ലഭിച്ചു; നെഗറ്റീവാണ്.



അതേസമയം രോഗം സ്ഥിരീകരിച്ച ഏഴ് കൗൺസിലർമാരുമായി സമ്പർക്കത്തിലേർപ്പെട്ട മറ്റ് കൗൺസിലർമാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ പരിശോധനാ ഫലങ്ങൾ ഉടൻ പുറത്ത് വരും.
Published by:meera
First published: