നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Karipur Crash | രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരുടെ കോവിഡ് പരിശോധന ഫലങ്ങൾ പുറത്ത്; 305 പേരിൽ 20 പേർ പോസിറ്റീവ് 

  Karipur Crash | രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരുടെ കോവിഡ് പരിശോധന ഫലങ്ങൾ പുറത്ത്; 305 പേരിൽ 20 പേർ പോസിറ്റീവ് 

  ഇനി 600ലധികം ഫലങ്ങൾ ആണ് വരാനുള്ളത്. ഇപ്പോൾ രോഗം സ്ഥിരീകരിച്ചവരുടെ വൈറസ് ഉറവിടം വിമാനത്താവളം ആണെന്ന് പറയാനാകില്ല എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

  News18 Malayalam

  News18 Malayalam

  • News18
  • Last Updated :
  • Share this:
  മലപ്പുറം: കരിപ്പൂർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരുടെ കോവിഡ് പരിശോധന ഫലങ്ങൾ പുറത്ത് വന്നുതുടങ്ങി. ലഭ്യമായ കോവിഡ് പരിശോധന ഫലങ്ങളിൽ ഭൂരിഭാഗവും നെഗറ്റീവ് ആണ്. 305 പേരിൽ 20 പേരുടെ പരിശോധന ഫലങ്ങൾ മാത്രമാണ് പോസിറ്റീവ് ആയത്.

  രോഗം സ്ഥിരീകരിച്ചവരിൽ നാട്ടുകാരും അഗ്നിശമനസേന ഉദ്യോഗസ്ഥരുമുണ്ട്. മഞ്ചേരി, തിരുവാലി, തിരൂർ എന്നിവിടങ്ങളിലെ അഗ്നിശമനസേന ഉദ്യോഗസ്ഥർക്ക് ആണ് രോഗബാധ. അതേസമയം, എയർപോർട്ട് അതോറിറ്റിയിലെ 130 പേരുടെ പരിശോധന ഫലങ്ങളും നെഗറ്റീവ് ആണ്.

  You may also like:ചുവരുകൾക്ക് ഗ്ലാസ്; ടോക്കിയോയിലെ 'സുതാര്യ' ടോയ്ലറ്റുകൾ നൽകുന്ന പാഠം എന്ത് [NEWS]ഇടത്തോട്ടുമില്ല വലത്തോട്ടുമില്ല; സ്വതന്ത്ര നിലപാട് തുടരാൻ കേരളാകോൺഗ്രസ് ജോസ് കെ മാണി വിഭാഗം [NEWS] രക്ഷാപ്രവർത്തകരായ മലപ്പുറത്തുകാരെ അഭിനന്ദിച്ച് മനേക ഗാന്ധി [NEWS]

  ഇനി 600ലധികം ഫലങ്ങൾ ആണ് വരാനുള്ളത്. ഇപ്പോൾ രോഗം സ്ഥിരീകരിച്ചവരുടെ വൈറസ് ഉറവിടം വിമാനത്താവളം ആണെന്ന് പറയാനാകില്ല എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. അതേസമയം, വേങ്ങരയിൽ ജനത സൂപ്പർ മാർക്കറ്റിലെ ഏഴു ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. ഈ മാസം ഏഴു മുതൽ 17 വരെ സൂപ്പർമാർക്കറ്റ് സന്ദർശിച്ചവർ നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിക്കുകയും സൂപ്പർമാർക്കറ്റ് തൽക്കാലികമായി അടയ്ക്കുകയും ചെയ്തു.

  ഓഗസ്റ്റ് ഏഴാം തിയതി വെള്ളിയാഴ്ച രാത്രി ഏഴേമുക്കാലോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ അപകടം ഉണ്ടായത്. എയർ ഇന്ത്യ എക്സ്പ്രസ് 1344 വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ വിമാനം രണ്ടായി പിളർന്നിരുന്നു. അപകടത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 18 പേരാണ് മരിച്ചത്.

  നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ ആയിരുന്നു മരണസംഖ്യ കുറച്ചത്. അപകടം നടന്നയുടൻ തന്നെ വിമാനത്താവളത്തിലേക്ക് ഓടിയെത്തിയ നാട്ടുകാർ കാറും ജീപ്പും ഉൾപ്പെടെയുള്ള സ്വകാര്യവാഹനങ്ങളിൽ ആയിരുന്നു പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. കരിപ്പൂർ വിമാനത്താവളം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ആ സമയത്ത് കൺടയിൻമെന്റ് സോണിൽ ആയിരുന്നു. എന്നാൽ, മഴയെയും കോവിഡിനെയും വകവെയ്ക്കാതെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് സ്വയം സന്നദ്ധരായി എത്തുകയായിരുന്നു.
  Published by:Joys Joy
  First published: