കൊച്ചി: കോവിഡ് ചികിത്സ നിരക്ക ഏകീകരിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രികള്‍ ഹൈക്കോടതിയെ സമീപിക്കും. കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന് തിങ്കളാഴ്ടച റിവ്യൂ ഹര്‍ജി സമര്‍പ്പിക്കും. ഗുണമേന്മ ഉറപ്പു വരുത്തനാകില്ലെന്നാണ് മാനേജ്മെന്റ് വാദം.
മുറികളുടെ നിരക്ക്, ഇന്‍ഷുറന്‍സ് തുടങ്ങിയവയുടെ കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നാണ് സ്വകാര്യ ആശുപത്രിളുടെ ആവശ്യം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടും ഉത്തരവില്‍ ആശയക്കുഴപ്പം മാറ്റാന്‍ തയ്യറായില്ലെന്നും മാനേജ്മെന്റുകള്‍ വ്യക്തമാക്കി.
ജനറല്‍ വാര്‍ഡില്‍ 2,300 രൂപയും ഐ.സി.യുവില്‍ 6,500 രൂപയുമാണ് പ്രതിദിന നിരക്ക്. വെന്റിലേറ്റര്‍ സൗകര്യമുള്ള ഐ.സി.യുവില്‍ 11,500 രൂപയും ഹൈ ഡീപ്പന്‍ഡന്‍സി യൂണിറ്റില്‍ 3,300 രൂപയും ഈടാക്കാം. സ്വകാര്യ ആശുപത്രികളുമായള്ള ചര്‍ച്ചയെ തുടര്‍ന്നാണ് ഏകീകൃത നിരക്ക് നിശ്ചയിച്ചത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് റഫര്‍ ചെയ്യുന്ന രോഗികളെയാണ് ഈ നിരക്കില്‍ ചികില്സിക്കുക. ചികില്‍സാ ചെലവ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധയില്‍ ഉള്‍പ്പെടുത്തി സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കും.
കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ പിടിവാശി കാണിക്കരുതെന്നും ഇത് ലാഭമുണ്ടാക്കാനുള്ള സമയമല്ലെന്നും കോടതി പറഞ്ഞു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിത്. രണ്ടുമൂന്ന് മാസമെങ്കിലും ഇതിനോട് സഹകരിച്ചേ പറ്റൂ. ഉത്തരവ് എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും എഫ്എല്‍ടിസികള്‍ക്കും ബാധകമാണെന്നും ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി പറഞ്ഞു. നിരക്ക് ഏകീകരിച്ചുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതിനെ കോടതി പ്രശംസിച്ചിരുന്നു.
ജനറല്‍ വാര്‍ഡില്‍ രണ്ട് പിപിഇ കിറ്റ് മാത്രമേ ഒരു രോഗിക്ക് ഉപയോഗിക്കാവൂ എന്നും ഐസിയുവില്‍ ആണെങ്കില്‍ അഞ്ച് പിപിഇ കിറ്റുകള്‍ വരെ ആകാമെന്നും സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ പരമാവധി വില്പന വിലയില്‍ കൂടുതല്‍ നിരക്ക് ഈടാക്കാന്‍ പാടില്ലെന്നും വിജ്ഞാപനത്തിലുണ്ട്. സിടി സ്കാന്‍ അടക്കമുള്ള പരിശോധനകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാം. ഏതെങ്കിലും കാരണവശാല്‍ അധിക നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാല്‍ ഡിഎംഒ അടക്കമുള്ള ഉന്നതാധികാരികള്‍ക്ക് നേരിട്ടോ ഇ-മെയില്‍ വഴിയോ പരാതി നല്‍കാം. അമിതമായി ഈടാക്കിയതിന്റെ പത്തിരട്ടി പിഴയായി ആശുപത്രിയില്‍നിന്ന് ഈടാക്കുമെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.