കോവിഡ് പ്രതിസന്ധിയിൽ വിപണിയില്ല; മുള ഉത്പന്നങ്ങൾ നിർമിക്കുന്ന തൊഴിലാളികൾക്ക് ഇത് ദുരിതപർവ്വം

"ഞങ്ങളുടെ വിഷമം ആരും കാണാത്തതെന്തേ?" എന്ന് തൊഴിലാളികൾ  

News18 Malayalam | news18-malayalam
Updated: August 4, 2020, 12:52 PM IST
കോവിഡ് പ്രതിസന്ധിയിൽ വിപണിയില്ല; മുള ഉത്പന്നങ്ങൾ നിർമിക്കുന്ന തൊഴിലാളികൾക്ക് ഇത് ദുരിതപർവ്വം
പ്രതീകാത്മക ചിത്രം
  • Share this:
കോവിഡ് കാലം പ്രതിസന്ധിയിലാക്കിയവരിൽ മുള ഉത്പന്നങ്ങൾ നിർമിക്കുന്ന തൊഴിലാളികളും. വിപണി ഇല്ലാതായതും മുളയുടെ വിലക്കയറ്റവുമാണ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയത്.

മുളയിലും ഈറ്റയിലും ജീവിതം മെടഞ്ഞെടുത്തവർക്ക് ഇല്ലായ്മയുടെ ദുരിതകാലം ഒഴിയുന്നില്ല. ശാസ്താംകോട്ടയിൽ മാത്രം 40 ഓളം കുടുംബങ്ങൾ ഈ തൊഴിൽ രംഗത്തുണ്ട്. ശാസ്താംകോട്ടയിൽ തൊഴിലാളികൾ കുട്ടകൾ നിർമിച്ചിരുന്നത് പ്രധാനമായും മത്സ്യബന്ധന മേഖല ലക്ഷ്യം വച്ചായിരുന്നു. ഹാർബറുകൾ അടഞ്ഞതോടെ ഇവരും പ്രതിസന്ധിയിലായി. നേരത്തെ തയ്യാറാക്കിയ കുട്ടകൾ പോലും വിറ്റുപോകുന്നില്ല.

TRENDING:Gold Smuggling| സ്വർണക്കടത്ത് കേസ് അന്വേഷണം യുഎഇയിലേക്ക്; യാത്രാനുമതി തേടി NIA[NEWS]Treasury Fraud| ട്രഷറി തട്ടിപ്പ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്; സൈബർ വിദഗ്ധരും സംഘത്തിൽ[NEWS]TikTok| സെപ്റ്റംബർ 15 വരെ സമയം; അമേരിക്കൻ കമ്പനിക്ക് വിറ്റില്ലെങ്കിൽ ടിക് ടോക്ക് നിരോധിക്കുമെന്ന് ട്രംപ്[NEWS]

പരമ്പരാഗത മേഖലയിലെ തൊഴിലാളികൾ ജി.എസ്.ടി. ഉൾപ്പെടെ നൽകിയാണ് മുള വാങ്ങുന്നത്. നേരത്തെ ഒരു കെട്ട് മുളയ്ക്ക് 80 രൂപയായിരുന്നത് ഒറ്റയടിക്ക് 145 രൂപ എന്ന നിരക്കിലേക്കെത്തി. ഉയർന്ന തുകയും വണ്ടി വാടകയുമൊക്കെ നൽകി വേണം മുള വീടുകളിൽ എത്തിക്കാൻ. കൃത്യമായി മുളകിട്ടാറുമില്ല.

തൊഴിലാളികൾക്കായി എത്തിച്ച മുള ലോക്ക്ഡൗൺ കാരണം വിതരണം ചെയ്യപ്പെടാതെ ബാംബൂ കോർപ്പറേഷൻ പ്രാദേശിക ഓഫീസ് വളപ്പിൽ കെട്ടിക്കിടക്കുകയും ചെയ്യുന്നു.

മുള ഉണങ്ങിപ്പോയാൽ പിന്നെ തൊഴിലാളികളെ സംബന്ധിച്ച് ഉപയോഗശൂന്യമാണ്. കുട്ട മെടച്ചിൽക്കാർ എടുക്കാത്ത ഉണങ്ങിയ മുളകൾ വെറ്റക്കൊടിക്കാർക്ക് വിൽക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നത്. മുള തറയിലൂന്നി അതിലാണ് വെറ്റ വളർത്തുന്നത്. ലോക്ഡൗണിൻ്റെ പേരിൽ വിതരണം ചെയ്യാതെ മനഃപൂർവം മുള ഉണക്കുകയാണെന്ന പരാതിയുമുണ്ട്.
Published by: meera
First published: August 4, 2020, 12:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading