ചാര്‍ട്ടേഡ് വിമാനത്തിലെത്തുന്നവര്‍ക്ക് കോവിഡ് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കരുത്: ഉമ്മന്‍ചാണ്ടി

മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യം ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി കത്ത് നല്‍കി

News18 Malayalam | news18-malayalam
Updated: June 14, 2020, 1:23 PM IST
ചാര്‍ട്ടേഡ് വിമാനത്തിലെത്തുന്നവര്‍ക്ക് കോവിഡ് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കരുത്: ഉമ്മന്‍ചാണ്ടി
ഉമ്മൻ ചാണ്ടി (ഫയൽ ചിത്രം)
  • Share this:
തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് വരുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യം ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി കത്ത് നല്‍കി.

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് അപ്രായോഗികവും പ്രവാസികള്‍ക്ക് സാമ്പത്തികമായി ബാധ്യതയുണ്ടാക്കുന്നതുമാണ്. ഇത് പ്രവാസികള്‍ക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. വിദേശത്ത് ജോലി നഷ്ടപ്പെട്ട് വരുമാനം ഇല്ലാതെ ദുരിതമനുഭവിക്കുന്ന ആളുകളെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

TRENDING:Covid 19| 24 മണിക്കൂറിനിടെ 11929 രോഗബാധിതർ; ഇന്ത്യയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു [NEWS]കോട്ടയത്ത് മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി: അയൽവാസി പിടിയിൽ [NEWS]ഗർഭിണിയെ പീഡിപ്പിച്ചു; അറസ്റ്റിലായ സന്യാസിയിൽ നിന്ന് ഗർഭനിരോധന ഉറകളും അശ്ലീല ദൃശ്യങ്ങളുടെ ശേഖരവും പിടിച്ചെടുത്തു [PHOTO]
കോവിഡിനെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്ന് ഇപ്പോള്‍ മൂന്നു ലക്ഷത്തിലധികം മലയാളികള്‍ കേരളത്തിലേക്ക് വരാന്‍ കാത്ത് നില്‍ക്കുകയാണ്. ഇതുവരെ പതിനഞ്ച് ശതമാനം ആളുകളെ മാത്രമേ നാട്ടിലെത്തിക്കാന്‍ സാധിച്ചിട്ടുള്ളു. വിദേശ മലയാളികളെ വേഗം നാട്ടിലെത്തിക്കണമെങ്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ കൂടിയെ തീരുവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രവാസി സന്നദ്ധ സംഘടനകള്‍ ഇത് യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ചത്. പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന പുതിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
First published: June 14, 2020, 1:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading