നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • COVID 19| 'രോഗവ്യാപനത്തെ പിടിച്ചുനിർത്താനുള്ള സാമൂഹിക ആവശ്യം'; നിരീക്ഷണത്തിലുള്ളവരോട് മുഖ്യമന്ത്രി പറയുന്നു

    COVID 19| 'രോഗവ്യാപനത്തെ പിടിച്ചുനിർത്താനുള്ള സാമൂഹിക ആവശ്യം'; നിരീക്ഷണത്തിലുള്ളവരോട് മുഖ്യമന്ത്രി പറയുന്നു

    "നിരീക്ഷണത്തിന് സഹകരിക്കാതിരുന്നാൽ അനാസ്ഥ കൊണ്ട് അപകടമുണ്ടാക്കിയ ആൾ എന്നാകും സമൂഹവും കാലവും അവരെ അടയാളപ്പെടുത്തുക"

    മുഖ്യമന്ത്രി പിണറായി വിജയൻ

    മുഖ്യമന്ത്രി പിണറായി വിജയൻ

    • Share this:
      തിരുവനന്തപുരം: കോവിഡ് സംശയത്തിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ വീഡിയോ സന്ദേശം. നിരീക്ഷണകാലം രോഗവ്യാപനത്തെ പിടിച്ചു നിർത്തുന്നതിനായി ഒഴിച്ചു കൂടാനാകാത്ത സാമൂഹിക ആവശ്യമാണെന്ന് സന്ദേശത്തിൽ മുഖ്യമന്ത്രി പറയുന്നു.

      നിരീക്ഷണത്തിലുള്ളവർ ഈ കാലഘട്ടത്തെ നല്ല ചിന്തകൾക്കൊണ്ടും വായന കൊണ്ടും നല്ല മനോഭാവം കൊണ്ടും അർത്ഥപൂർണമാക്കണം. നിരീക്ഷണത്തിന് സഹകരിക്കാതിരുന്നാൽ അനാസ്ഥ കൊണ്ട് അപകടമുണ്ടാക്കിയ ആൾ എന്നാകും സമൂഹവും കാലവും അവരെ അടയാളപ്പെടുത്തുക.

      BEST PERFORMING STORIES:COVID 19| വിദേശികളുടെ വിവരം അമൃതാനന്ദമയി മഠം മറച്ചുവെച്ചു; കേസെടുക്കണമെന്ന് ആലപ്പാട് പഞ്ചായത്ത് [NEWS]ക്വാറന്റൈൻ ലംഘിച്ച കൊല്ലം സബ് കളക്ടർക്കെതിരെ കേസെടുത്തു; സുരക്ഷിതമാകാൻ നാട്ടിലേക്ക് മടങ്ങിയെന്ന് വിശദീകരണം [NEWS]വായ്പകൾക്ക് മൂന്നുമാസം മൊറട്ടോറിയം; ജപ്തിനടപടികളോ പിഴപലിശയോ ഉണ്ടാകില്ല [NEWS]

      ഇതിന് ഇടവരുത്തരുത്. നിരീക്ഷണം എന്നത് തന്നോടും പ്രിയപ്പെട്ടവരോടും ലോകത്തോടും ചെയ്യുന്ന മഹത്തായ കാര്യമെന്ന് ചിന്തിക്കുന്ന സംസ്കാരം വളർത്തിയെടുക്കണം. വലിയൊരു ത്യാഗ മനോഭാവത്തിന്റേയും മനുഷ്യത്വത്തിന്റേയും പ്രതിഫലനമാണ് നിരീക്ഷണകാലം. കനിവും ലോകത്തെ രക്ഷിക്കുക എന്ന രക്ഷാദൗത്യവും അതിൽ ഉണ്ട്.

      നിരീക്ഷണത്തിന് വിധേയരാകാതിരിക്കുന്നത് തന്നെയും മറ്റുള്ളവരേയും അപായപ്പെടുത്തുന്ന മനുഷ്യത്വ വിരുദ്ധമായ കുറ്റകൃത്യമാകും. നിരീക്ഷണകാലത്തെ രോഗമുണ്ടെന്ന് ഉറപ്പിക്കാനുള്ള ഘട്ടമായി കാണാതെ രോഗിയല്ലെന്ന് ഉറപ്പിക്കാനുള്ള ഘട്ടമായി കാണാനുള്ള മനോഭാവം രൂപപ്പെടണം. മുഖ്യന്ത്രിയുടെ സന്ദേശത്തിൽ പറയുന്നു

      വീഡിയോ സന്ദേശം കാണാം
      First published:
      )}