നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Covid19| മുടങ്ങിയ ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കുന്നു; സെപ്തംബർ 14 മുതൽ തുടങ്ങും

  Covid19| മുടങ്ങിയ ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കുന്നു; സെപ്തംബർ 14 മുതൽ തുടങ്ങും

  കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ടെസ്റ്റുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്.

  driving

  driving

  • Share this:
  തിരുവനന്തപുരം: ലോക്ക്ഡൗണും കോവിഡ് മാർഗനിർദേശങ്ങളും കാരണം മുടങ്ങിയ ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കുന്നു. 14 ആം തീയതി മുതൽ പുനരാരംഭിക്കാനാണ് നിർദ്ദേശം. മോട്ടോർ വാഹനവകുപ്പും ഡ്രൈവിങ് സ്കൂളുകളും നിർദേശങ്ങൾ കൃത്യമായി നടപ്പാക്കിയെന്നും ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചുവെന്നും ഉറപ്പവരുത്തിയ ശേഷമാണ് ടെസ്റ്റുകൾ ആരംഭിക്കുക.

  ലോക്ഡൗണിന് മുമ്പ് ലേണേഴ്സ് എടുത്തവരെയും ഒരിക്കൽ ഡ്രൈവിങ് ടെസ്റ്റിൽ പെങ്കടുത്ത് പരാജയപ്പെട്ടവരെയും മാത്രമേ ഒക്ടോബർ 15 വരെ നടക്കുന്ന ടെസ്റ്റുകളിൽ പെങ്കടുപ്പിക്കൂ. ടെസ്റ്റ് സമയത്ത് ഉദ്യോഗസ്ഥർ ഇക്കാര്യം ഉറപ്പുവരുത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ടെസ്റ്റുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്. കോവിഡിന് മുൻപ് ഓരോ ഓഫീസുകളിലും നടന്ന ടെസ്റ്റുകളുടെ പകുതിയാകും തുടക്കത്തിൽ നടക്കുക.

  ലേണേഴ്സ് ടെസ്റ്റ് നിലവിലെ രീതിയിൽ തുടരും. കണ്ടെയിൻമെൻറ് സോൺ, മറ്റ് നിരോധിത മേഖലകൾ എന്നിവിടങ്ങളിൽ നിന്നുള്ളവരെ ടെസ്റ്റിലും പരിശീലനത്തിലും പെങ്കടുപ്പിക്കില്ല. കോവിഡ് ലക്ഷണങ്ങളുള്ളവർ, വീട്ടിൽ ക്വാറൻറീനിൽ കഴിയുന്ന അംഗങ്ങളുള്ളവർ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ വിദേശത്ത് നിന്നോ മടങ്ങിയെത്തി 14 ദിവസം പൂർത്തിയാക്കാത്തവർ എന്നിവർക്കും വിലക്കേർപ്പെടുത്തും. ഇത് സംബന്ധിച്ച പ്രസ്താവന പഞ്ചായത്ത്/ പ്രദേശിക ആരോഗ്യ വിഭാഗം അധികാരികളിൽ നിന്ന് ഹാജരാക്കണം.  പൊതു നിർദ്ദേശങ്ങൾ ഇവയാണ്
  *65 വയസിന് മുകളിൽ പ്രായമുള്ളവർ, മറ്റ് രോഗങ്ങളുള്ളവർ, ഗർഭിണികൾ എന്നിവരെ പെങ്കടുപ്പിക്കില്ല.
  *പരിശീലനത്തിനും ടെസ്റ്റിനും എത്തുന്നവരുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ടെസ്റ്റിങ് ഗ്രൗണ്ടിൽ അനുഗമിക്കരുത്.
  *റോഡ് ടെസ്റ്റിനുള്ള കാറുകളിൽ ഒരുസമയം ഒരു സമയം ഇൻസ്പെക്ടർക്കൊപ്പം ഒരാൾ മാത്രം.
  *ഉദ്യോഗസ്ഥർക്ക് മാസ്ക്, കയ്യുറകൾ,ഫെയിസ് ഷീൽഡ് എന്നിവ നിർബന്ധം.
  *ടെസ്റ്റിന് വരുന്നവർ സാനിടൈസർ കയ്യിൽ കരുതണം.
  * ടെസ്റ്റിന് മുമ്പും പിമ്പും കൈകൾ അണുവിമുക്തമാക്കണം
  *മാസ്ക്, കയ്യുറകൾ എന്നിവ ധരിക്കണം.
  *സാമൂഹ്യ അകലം പാലിച്ച് ക്യൂ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആർ.ടി.ഒ ഉറപ്പുവരുത്തണം
  Published by:Gowthamy GG
  First published:
  )}