Covid19|എൻജിനീയറിങ് , ഫാർമസി പ്രവേശന പരീക്ഷകൾ വ്യാഴാഴ്ച

കണ്ടെയ്ന്‍മെന്‍റ് സോണ്‍, ഹോട്ട്സ്സ്പോട്ട് , ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മേഖല എന്നിവിടങ്ങളിൽ കോവിഡ് വ്യാപനം തടയുന്നതിനു വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് പരീക്ഷയ്ക്ക് ഒരുക്കങ്ങള്‍.

News18 Malayalam | news18-malayalam
Updated: July 15, 2020, 5:56 PM IST
Covid19|എൻജിനീയറിങ് , ഫാർമസി പ്രവേശന പരീക്ഷകൾ വ്യാഴാഴ്ച
exam
  • Share this:
തിരുവനന്തപുരം: ഈ വർഷത്തെ എൻജിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയായ കീം വ്യാഴാഴ്ച നടക്കും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും പരീക്ഷകൾ നടത്തുക. കേരളത്തിന് പുറമേ ഡല്‍ഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി 1,10,250വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഏപ്രില്‍ 20, 21 തീയതികളിലായി നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് കോവിഡ് കാരണം നീണ്ടു പോയത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റി വെക്കണമെന്ന് പല കോണുകളിൽ നിന്ന് അഭിപ്രായം ഉയർന്നെങ്കിലും പരീക്ഷ നടത്താമെന്ന ഉറച്ച തീരുമാനവുമായി സർക്കാർ മുന്നോട്ട് പോവുകയായിരുന്നു. അതുകൊണ്ടുതന്നെ പ്രത്യേക ക്രമീകരണങ്ങളും പൂർത്തിയാക്കി.

കണ്ടെയ്ന്‍മെന്‍റ് സോണ്‍, ഹോട്ട്സ്സ്പോട്ട് , ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മേഖല എന്നിവിടങ്ങളിൽ കോവിഡ് വ്യാപനം തടയുന്നതിനു വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് പരീക്ഷയ്ക്ക് ഒരുക്കങ്ങള്‍. പരീക്ഷയ്ക്കു മുമ്പും ശേഷവും എല്ലാ പരീക്ഷാകേന്ദ്രങ്ങളും ഫയര്‍ഫോഴ്സ് അണുവിമുക്തമാക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കുന്നതിന് മൂവായിരത്തോളം സന്നദ്ധ സേനാ പ്രവര്‍ത്തകരെ വിനിയോഗിച്ചു.
TRENDING:Gold Smuggling Case| സ്വപ്നയ്ക്കും സന്ദീപിനും ഫ്ലാറ്റ് എടുത്ത് നൽകാൻ എം.ശിവശങ്കര്‍ അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്ത്
[NEWS]
Covid 19 Vaccine | ആദ്യ കോവിഡ് വാക്സിൻ തയ്യാറായി; അവസാനവട്ട പരീക്ഷണം ഉടൻ
[NEWS]
RIL’s virtual AGM| റിലയൻസ് രാജ്യത്തെ ഏറ്റവും വലിയ നികുതിദായകർ: മുകേഷ് അംബാനി; ചിത്രങ്ങൾ കാണാം
[PHOTO]

കുട്ടികളുടെ തെര്‍മല്‍ സ്കാനിങ്, സാനിറ്റൈസിങ് എന്നിവയ്ക്ക് ശേഷമാവും ഹാളിലേക്ക് പ്രവേശനം. ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും ക്വാറന്‍റൈനില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക റൂമുകള്‍ സജ്ജീകരിച്ചു. യാത്രാ സൗകര്യം ലഭ്യമാക്കുന്നതിനായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസ് നടത്തും.

പരീക്ഷാകേന്ദ്രങ്ങളിലേയ്ക്ക് വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം രാവിലെയും വൈകുന്നേരവും സ്പെഷ്യല്‍ സര്‍വ്വീസ് നടത്തും. കൂടാതെ ആവശ്യാനുസരണം സർവീസിനായി 'ബസ് ഓണ്‍ ഡിമാന്‍ഡ്' ഉം ക്രമീകരിച്ചു. പരീക്ഷാകേന്ദ്രങ്ങളിലും ബസ് സ്റ്റോപ്പുകളിലും ഉണ്ടാകാനിടയുള്ള തിരക്ക് ഒഴിവാക്കി സാമൂഹിക അകലം ഉറപ്പാക്കുന്നതിന് പൊലിസിന്‍റെ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ സൂപ്പര്‍സ്പ്രെഡ് മേഖലകളില്‍ നിന്നുള്ള 70 വിദ്യാര്‍ത്ഥികള്‍ക്ക് വലിയതുറ സെന്‍റ് ആന്‍റണീസ് എച്ച്എച്ച്എസില്‍ പരീക്ഷയെഴുതും.

ഡല്‍ഹിയിലെ പരീക്ഷാകേന്ദ്രത്തിന് അനുമതി ലഭിക്കാത്തതിനാൽ ഫരീദാബാദ് ജെ സി ബോസ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജി പുതിയ കേന്ദ്രമായി നിശ്ചയിച്ചിട്ടുണ്ട്.

അന്യസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ജാഗ്രതാ പോര്‍ട്ടല്‍ വഴി 'ഷോര്‍ട്ട് വിസിറ്റ് പാസ്' ലഭ്യമാക്കി.
Published by: Gowthamy GG
First published: July 15, 2020, 5:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading