COVID19| രണ്ടാംഘട്ടം നിയന്ത്രിച്ചില്ലെങ്കിൽ നേരിടേണ്ടത് വലിയ വിപത്ത്; നിരീക്ഷണത്തിലുള്ളവര്‍ കർശനമായി പാലിക്കേണ്ട കാര്യങ്ങൾ

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത് വെല്ലുവിളി ഉയര്‍ത്തുന്നു.

News18 Malayalam | news18-malayalam
Updated: March 18, 2020, 11:25 AM IST
COVID19| രണ്ടാംഘട്ടം നിയന്ത്രിച്ചില്ലെങ്കിൽ നേരിടേണ്ടത് വലിയ വിപത്ത്; നിരീക്ഷണത്തിലുള്ളവര്‍ കർശനമായി പാലിക്കേണ്ട കാര്യങ്ങൾ
Coronavirus-India
  • Share this:
തിരുവനന്തപുരം: കോവിഡ് ഭീഷണിയില്‍ ഏറ്റവും അപകടകരമായ അവസ്ഥയായ സാമൂഹ്യവ്യാപനത്തിന്റെ ഭീഷണിയില്‍ കേരളം. രണ്ടാംഘട്ടം നിയന്ത്രിക്കാനാകാതെ മൂന്നാം ഘട്ടമെത്തിയാല്‍ സ്ഥിതി ഗുരുതരമാകും. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് ആരോഗ്യവകുപ്പിന്റെ ശ്രമങ്ങള്‍ക്ക് ഭീഷണിയാകുന്നത്.

വൈറസ് വ്യാപനം പ്രധാനമായി മൂന്ന് ഘട്ടങ്ങളായാണ്.  ഉറവിട സ്ഥലത്ത് നിന്ന് നേരിട്ട് രോഗം പകരുക എന്നതാണ് ആദ്യഘട്ടം. ചൈനയിലെ വുഹാനില്‍ നിന്ന് വൈറസ് ബാധിച്ച മൂന്ന് വിദ്യാര്‍ഥികളായിരുന്നു കേരളത്തിലെ ആദ്യ കോവിഡ് കേസുകള്‍. നാട്ടിലെത്തിയ ഉടന്‍ കണ്ടെത്തി കര്‍ശനമായ ഐസൊലേഷന്‍ സംവിധാനത്തിലൂടെ മറ്റാരിലേക്കും പകരാതെ നിയന്ത്രിച്ചു.

BEST PERFORMING STORIES:രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 147 ആയി; സൈനികനും രോഗബാധ [NEWS] ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകരുതെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ് [NEWS]യെസ് ബാങ്ക് ഇന്നുമുതൽ പ്രവർത്തനം പുനഃരാരംഭിക്കും [NEWS]
വൈറസ് ബാധിച്ച് എത്തിയവരില്‍ നിന്ന് മറ്റുള്ളവരിലേയ്ക്ക് പകരുന്നതാണ് രണ്ടാംഘട്ടം. ഇറ്റലിയില്‍ നിന്ന് എത്തിയ കുടുംബത്തില്‍ നിന്ന് മറ്റുള്ളവരിലേയ്ക്ക് ബാധിച്ചതോടെ കേരളം രണ്ടാംഘട്ടത്തിലെത്തി. എന്നാല്‍ ഇവരടക്കം രോഗം സ്ഥിരീകരിച്ച ഓരോ ആളുകളുടെയും റൂട്ടുമാപ്പും സമ്പര്‍ക്കപ്പട്ടികയും തയ്യാറാക്കാനായി. രോഗവ്യാപനം നിരീക്ഷിച്ച് ഒരു പരിധി വരെ നിയന്ത്രിക്കാനാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

എന്നാല്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത് വെല്ലുവിളി ഉയര്‍ത്തുന്നു. പലരും നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങി ആളുകളുമായി ഇടപഴകുന്നത് ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ഇത്തരം അശ്രദ്ധകളാകും പ്രധാനമായും അടുത്ത ഘട്ടത്തിലേക്ക് നയിക്കുക.

വൈറസ് അനിയന്ത്രിതമായി ആളുകളിലേയ്ക്ക് പകരുകയും, ഉറവിടവും, വ്യാപനവും തിരിച്ചറിയാനാകാത്ത സ്ഥിതി സംജാതമാവുകയും ചെയ്യുന്നതാണ് മൂന്നാംഘട്ടം. ചൈന, ഇറ്റലി അടക്കമുള്ള രാജ്യങ്ങളില്‍ സാമൂഹ്യവ്യാപനമാണ് സംഭവിച്ചത്. ഇതേ സാഹചര്യം കേരളത്തില്‍ ഉണ്ടായാല്‍ പ്രതിസന്ധി രൂക്ഷമാകും.

സാമൂഹ്യവ്യാപനത്തിലേയ്ക്ക് എത്താതെ രോഗം മറികടക്കാനുള്ള തീവശ്രമങ്ങളാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ് നടത്തുന്നത്. സാമൂഹ്യവ്യാപനത്തിന് സമീപമാണ് സംസ്ഥാനത്തെ സാഹചര്യമെന്നാണ് വിലയിരുത്തല്‍. അടുത്ത ആഴ്ചവരെ നിര്‍ണായകമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

First published: March 18, 2020, 11:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading