നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Covid 19| ഇളവുകൾ നിരവധി പേർ ദുരുപയോഗം ചെയ്തു; ജാഗ്രത കൈവിട്ടാൽ ഗുരുതര സാഹചര്യത്തിലേക്ക് നീങ്ങും: കെകെ ശൈലജ

  Covid 19| ഇളവുകൾ നിരവധി പേർ ദുരുപയോഗം ചെയ്തു; ജാഗ്രത കൈവിട്ടാൽ ഗുരുതര സാഹചര്യത്തിലേക്ക് നീങ്ങും: കെകെ ശൈലജ

  വിവാഹ പാർട്ടിയിൽ 50 പേരെ വരെ പങ്കെടുപ്പിക്കാം എന്നത് നിരവധി പേർ പഴുതാക്കിയെന്നും ഉത്തരവിൻ്റെ മറവിൽ നൂറുകണക്കിനു പേർ പരിപാടികളിൽ പങ്കെടുത്തുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു .

  kk shailaja

  kk shailaja

  • Share this:
  തിരുവനന്തപുരം: പൊതുപരിപാടികൾക്കും വിവാഹത്തിനും, സമരങ്ങൾക്കും നൽകിയ ഇളവുകളും  കോവിഡ് വ്യാപനം  വർദ്ധിക്കാൻ കാരണമായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിവാഹ പാർട്ടിയിൽ 50 പേരെ വരെ പങ്കെടുപ്പിക്കാം എന്നത് നിരവധി പേർ പഴുതാക്കിയെന്നും ഉത്തരവിൻ്റെ മറവിൽ നൂറുകണക്കിനു പേർ  പരിപാടികളിൽ പങ്കെടുത്തുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു .

  ജാഗ്രത കൈവീട്ടാൽ ഗുരുതര സാഹചര്യത്തിലേയ്ക്ക് കേരളം നീങ്ങും. പ്രായമുള്ളവരുടെ മരണസംഖ്യ നിരക്ക് കേരളത്തിൽ ഉയർന്നതിനാൽ കടുത്ത ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.വരുന്ന ഒരു മാസത്തേയ്ക്ക് കോവിഡ് ചികിത്സയ്ക്കുള്ള കിടക്കകളും വെന്റിലേറ്റുകളും സംസ്ഥാനത്ത് ഒഴിവുണ്ട്.

  മരണ നിരക്ക് കുറയക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പിന്റെ ഇപ്പോഴത്തെ പ്രവർത്തനം. കൂടുതൽ വെന്റിലേറ്ററും, ഐസിയു സംവിധാനങ്ങളും ഒരുക്കുകയും, ലക്ഷണങ്ങളില്ലാത്തവർക്ക് വീട്ടിലെ ചികിത്സ വ്യാപകമാക്കാനുമാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം-മന്ത്രി വ്യക്തമാക്കി.

  പരിശോധന കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചു.
  222 സിഎഫ്എൽടിസികൾ നിലവിലുണ്ട്. കൂടുതൽ ഫസ്റ്റ്ലൈൻ ചികിത്സ കേന്ദ്രങ്ങൾ ഒരുക്കും. ഗുരുതര രോഗങ്ങൾ ഉള്ളവരെയാകും ആശുപത്രിയിൽ ചികിത്സിക്കുക. 29 കോവിഡ് ആശുപത്രികളിലായി ആകെ 9123 കിടക്കകളുണ്ട്.  ഇതിൽ 4521 കിടക്കകൾ ഒഴിവുണ്ട്. കൂടാതെ 30 മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലെ 1427 കിടക്കകളിൽ 833 ഉം ഒഴിവുണ്ട്.

  സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 6303 ഐസി യു കിടക്കകളും, 2081 വെന്റിലേറ്ററുകളും നിലവിൽ ഒഴിവുണ്ട്.
  കൂടുതൽ സിഎഫ്എൽടിസി തുറക്കും. കോവിഡ് വ്യാപനത്തിന്റെ വേഗ കുറച്ച് നിർത്താനായില്ലെങ്കിൽ സാഹചര്യങ്ങൾ കൈവിട്ട് പോകുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.  കേരളത്തില്‍ ഇതുവരെ 1,67, 939 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . 1,14,530 പേര്‍ രോഗമുക്തി നേടി.
  Published by:Gowthamy GG
  First published:
  )}