ആറ് ദിവസങ്ങൾക്ക് ശേഷം മലപ്പുറം അഗ്നിശമനസേന ഉദ്യോഗസ്ഥരുടെ കോവിഡ് ഫലങ്ങൾ വന്നു

Covid test result of firefighters in Malappuram turn negative | പെരിന്തൽമണ്ണയിലെ ഒരു അഗ്നിശമനസേനാ ജീവനക്കാരന് കോവിഡ് ബാധിച്ചതോടെയാണ് ജില്ലയിലെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിലേക്ക് മാറിയത്

News18 Malayalam | news18-malayalam
Updated: June 19, 2020, 8:40 PM IST
ആറ് ദിവസങ്ങൾക്ക് ശേഷം മലപ്പുറം അഗ്നിശമനസേന ഉദ്യോഗസ്ഥരുടെ കോവിഡ് ഫലങ്ങൾ വന്നു
പ്രതീകാത്മക ചിത്രം
  • Share this:
മലപ്പുറം: ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം മലപ്പുറത്തെ അഗ്നിശമനസേന ഉദ്യോഗസ്ഥരുടെ കോവിഡ് പരിശോധനാഫലങ്ങൾ ലഭിച്ചു. ഫലം നെഗറ്റീവാണ്. ആറ് ദിവസം കഴിഞ്ഞിട്ടും കോവിഡ് ടെസ്റ്റ് ഫലം ലഭിക്കാതിരുന്നത് മലപ്പുറം ജില്ലയിലെ അഗ്നിശമനസേനയുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ശ്രവം നൽകിയ 51 പേരിൽ 50 പേരുടെയും ഫലം നെഗറ്റീവാണ്. ഒരാളുടെ ഫലം ഇനിയും വരാനുണ്ട്.

TRENDING:Passenger Trains in Kerala | കേരളത്തിലെ പാസഞ്ചർ ട്രെയിനുകളും എക്സ്പ്രസാകും; ഏതൊക്കെയെന്ന് അറിയാം [NEWS] നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു [NEWS]Sachy Passes Away | 13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം [NEWS]

പെരിന്തൽമണ്ണയിലെ ഒരു അഗ്നിശമനസേനാ ജീവനക്കാരന് കോവിഡ് ബാധിച്ചതോടെയാണ് ജില്ലയിലെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിലേക്ക് മാറിയത്. പെരിന്തൽമണ്ണയിലെ ജീവനക്കാരും വളണ്ടിയർമാരും ഉൾപ്പെടെ 37 പേരാണ് നിരീക്ഷണത്തിലുള്ളത്.

കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരൻ ജില്ലയിലെ ഫയർ ഓഫീസർമാരുടെ യോഗത്തിൽ പങ്കെടുത്തതിനാൽ ഓഫീസ് ചുമതലയുള്ള ഫയർ ഓഫീസർമാരും നിരീക്ഷണത്തിലേക്ക് മാറി. യൂണിറ്റ് മേധാവികൾ നിരീക്ഷണത്തിലായതോടെ ഇവരോട് ഇടപഴകിയ ജില്ലയിലെ മിക്ക അഗ്നിശമനസേനാ ഉദ്യോഗസ്ഥരും ഓഫീസിൽ തുടരുകയായിരുന്നു.
First published: June 19, 2020, 8:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading