• HOME
 • »
 • NEWS
 • »
 • kerala
 • »
 • COVID19 | ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർക്ക് വിദേശയാത്രക്ക് അനുമതി നൽകിയത് എന്തിന്? മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് മുല്ലപ്പള്ളി

COVID19 | ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർക്ക് വിദേശയാത്രക്ക് അനുമതി നൽകിയത് എന്തിന്? മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് മുല്ലപ്പള്ളി

മാര്‍ച്ച് 3 മുതല്‍ 5വരെ ബ്രിട്ടണില്‍ പര്യടനം നടത്തിയ ശേഷം മടങ്ങിയെത്തിയ ഡി.ജി.പി ക്വാറന്റൈന്‍ ചെയ്യുന്നതിന് പകരം പൊതുപരിപാടികളും മറ്റും കറങ്ങി നടക്കുന്നത് കേരളം കണ്ടതാണ്.

മുല്ലപ്പള്ളി രാമചന്ദ്രൻ

മുല്ലപ്പള്ളി രാമചന്ദ്രൻ

 • Share this:
  തിരുവനന്തപുരം: കോവിഡ് 19 ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലും ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കാനുണ്ടായ പ്രത്യേക സാഹചര്യം വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

  കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്കാണ് ഉദ്യോസ്ഥരുടെ യാത്രയെന്നത് കൂടുതല്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സര്‍ക്കാരും ഒരേ സ്വരത്തില്‍ വിളിച്ചു പറയുമ്പോഴാണ് ഒട്ടും ജാഗ്രതയില്ലാത്ത ഈ നടപടിയെന്നും മുല്ലപ്പള്ളി.

  കെ.എസ്.ഡി.പി ഡയറക്ടര്‍ എം.ജി രാജ്യമാണിക്യത്തിന് ലണ്ടനിലേക്കും ലേബര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന് തായ്‌ലന്‍ഡിലേക്കും ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോഷി ശശാങ്കിന് റഷ്യയിലേക്കും പോകാനാണ് സര്‍ക്കാര്‍ അനുമതി. കഴിയുന്നതും അനവാശ്യയാത്രകള്‍ ഒഴിവാക്കേണ്ട സമയമാണിത്. അടിയന്തര പ്രധാനമുള്ള വിഷയങ്ങള്‍ക്കായല്ല ഉദ്യോഗസ്ഥര്‍ക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
  BEST PERFORMING STORIES:'ഹോം ക്വാറന്റൈനിൽ ആണ്, ഫലം നെഗറ്റീവ് ആണ്': പേടിക്കാനില്ലെന്ന് കേന്ദ്രമന്ത്രി മുരളീധരൻ [NEWS]'എനിക്ക് സുഖം തന്നെയാണ് അണ്ണാ , അണ്ണന് നല്ല സുഖം ആണല്ലോ': സാബുവിന് മറുപടിയുമായി ഷിയാസ് [NEWS]
  രാഷ്ട്രീയമായി എതിർക്കുന്നവർ പോലും രഹസ്യമായി ഗോമൂത്രം കുടിക്കുന്നു: ബിജെപി എം.പി ദിലീപ് ഘോഷ്
  [PHOTO]


  മാര്‍ച്ച് 3 മുതല്‍ 5വരെ ബ്രിട്ടണില്‍ പര്യടനം നടത്തിയ ശേഷം മടങ്ങിയെത്തിയ ഡി.ജി.പി ക്വാറന്റൈന്‍ ചെയ്യുന്നതിന് പകരം പൊതുപരിപാടികളും മറ്റും കറങ്ങി നടക്കുന്നത് കേരളം കണ്ടതാണ്. വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിവരുന്നവരിലാണ് കോവിഡ് 19 വൈറസ് വ്യാപനം വന്‍തോതില്‍ കാണപ്പെടുന്നത്.

  വിദേശത്ത് നിന്നും മടങ്ങിയെത്തുന്നവര്‍ നിര്‍ബന്ധമായും രോഗപകര്‍ച്ച തടയാന്‍ വീട്ടിലോ ആശുപത്രികളിലോ ഐസലേഷന്‍ വാര്‍ഡുകളിലോ ക്വാറന്റൈന്‍ ചെയ്യണമെന്നും അല്ലെങ്കില്‍ മൂന്നു വര്‍ഷം തടവിനും പതിനായിരം രൂപ പിഴയ്ക്കും ശിക്ഷിക്കുമെന്ന് പറയുമ്പോഴാണ് ഡി.ജി.പിയുടെ അനാസ്ഥ പ്രകടമാക്കുന്ന നടപടി. ഡി.ജി.പിക്കും ആഭ്യന്തര സെക്രട്ടറിക്കുമെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കാത്തതെന്നും മുല്ലപ്പള്ളി ചോദിച്ചു.

  ബിവറേജ് കോപ്പറേഷന്റെ ഔട്ട് ലെറ്റുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്ന ആയിരകണക്കിന് സാധരണക്കാരെ കണ്ടില്ലെന്ന് നടിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ആള്‍ക്കൂട്ടം ഉണ്ടാകാനിടയുള്ള അമ്പലങ്ങളും പള്ളികളും ഉള്‍പ്പടെ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്ന സര്‍ക്കാര്‍ മദ്യശാലകള്‍ അടക്കില്ലെന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്.

  രോഗം വ്യാപനം നടക്കാന്‍ എല്ലാ സാധ്യതയുള്ളപ്പോഴാണ് സര്‍ക്കാരിന്റെ ഈ വിരോധാഭാസം. ഇത് അധിക്ഷേപാര്‍ഹമാണ്. അതിനാല്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
  Published by:Naseeba TC
  First published: