പാലക്കാട് ചിറ്റൂരിൽ അദ്ഭുത പശു; പ്രസവിക്കാതെ പാൽ ചുരത്തുന്നു

ദിവസേന രണ്ടു ലിറ്ററോളം പാൽ കിട്ടുന്നുണ്ട്. പാലിന് രുചി വിത്യാസവും ഇല്ല.

News18 Malayalam | news18-malayalam
Updated: September 16, 2020, 12:39 PM IST
പാലക്കാട് ചിറ്റൂരിൽ അദ്ഭുത പശു; പ്രസവിക്കാതെ പാൽ ചുരത്തുന്നു
News18 Malayalam
  • Share this:
പാലക്കാട് ചിറ്റൂർ മല്ലൻചളയിലാണ് പ്രസവിക്കാത്ത പശു പാൽ ചുരത്തുന്ന  അപൂർവ്വ കാഴ്ച. നാരായണൻ്റെ രണ്ടര വയസ്സുള്ള പശുവാണ് പ്രസവിയ്ക്കുന്നതിന് മുൻപേ പാൽ ചുരത്തി വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിയത്.  ദിവസേന രണ്ടു ലിറ്ററോളം പാൽ കിട്ടുന്നുണ്ട്. പാലിന് രുചി വിത്യാസം ഒന്നുമില്ലെന്ന് നാരായണൻ പറയുന്നു. പശുവിൻ്റെ അകിടിൽ മാറ്റം വന്ന് തുടങ്ങിയപ്പോൾ മറ്റെന്തെങ്കിലും രോഗം ആകുമെന്നാണ് കരുതിയത്. എന്നാൽ പാൽ ചുരത്തി തുടങ്ങിയതോടെ അത്ഭുതമായി.

Also Read- മുടിവെട്ടാനും വിവേചനം; ജാതിയുടെ ചുരുളുകൾ വെട്ടിക്കളഞ്ഞ് പുതിയകാലത്തിലേക്ക് വട്ടവട

ഹോർമോണിലുള്ള വ്യതിയാനം മൂലമാണ് ഇങ്ങനെ സംഭവിയ്ക്കുന്നതെന്നും ഇത് അപൂർവ്വമാണെന്നും മൃഗസംരക്ഷണ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ എൻ. ശുദ്ധോധനൻ പറഞ്ഞു.

Also Read- Fact Check | ഇന്‍ഫോസിസ് ചെയർപേഴ്സണ്‍ സുധ മൂർത്തി പച്ചക്കറി വിൽപ്പനക്കാരിയായോ ? സത്യം ഇതാണ്മാർച്ച് മുതൽ ദിവസേന പാൽ കറക്കുന്നുണ്ട് നാരായണൻ. എന്നാലിപ്പോൾ പശു രണ്ടു മാസം ഗർഭിണിയാണെന്നും ഒരു മാസം കൂടി കഴിഞ്ഞാൽ കറവ നിർത്തുമെന്നും ഇദ്ദേഹം പറയുന്നു.
Published by: Rajesh V
First published: September 16, 2020, 12:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading