പാലക്കാട് പശുവിന്റെ വായിൽ സ്ഫോടനം. പാലക്കാട് ജില്ലയിൽ പട്ടിക്കരയിലാണ് ദാരുണമായ സംഭവം നടന്നത്. സ്ഫോടനത്തിൽ പശുവിന്റെ വായ പൂർണമായും തകർന്നു. പന്നിപ്പടക്കം കടിച്ചാണ് അപകടമുണ്ടായതെന്നാണ് നിഗമനം.
പ്രാണംകുളം സ്വദേശി മാണിക്യൻ എന്നയാളുടെ പശുവിനാണ് അപകടം പറ്റിയത്. തീറ്റ തേടുന്നതിനായി പശുവിനെ അഴിച്ചുവിട്ടതായിരുന്നു. വൈകിട്ട് നാലരയോടു കൂടിയാണ് പശുവിന്റെ വായിൽ സ്ഫോടനമുണ്ടായത്. അപകടത്തിൽ വായുടെ കീഴ്ഭാഗം പൂർണമായും തകർന്നു.
Also Read- രണ്ടും അഞ്ചും വയസുള്ള കുട്ടികളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു; കുട്ടികളെ രക്ഷപ്പെടുത്തി
സ്ഥലത്ത് ബോംബ് സ്ക്വാഡ് ഉൾപ്പെടെ പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്. പാലക്കാട് നേരത്തേയും സമാന സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 27 ന് ഒലവക്കോട്ട് വായും മുഖത്തിന്റെ ഒരുഭാഗവും തകർന്നനിലയിൽ പശുവിനെ കണ്ടെത്തിയിരുന്നു. ഒലവക്കോട് ആലങ്കോട് നീലിക്കാട് ശരവണന്റെ പശുവിനെയാണ് അന്ന് ഒലവക്കോട് റെയിൽവേ പോലീസ് ഓഫീസിനുസമീപം അവശനിലയിൽ കണ്ടെത്തിയത്. സ്ഫോടകവസ്തു കടിച്ചായിരുന്നു അന്നും അപകടമുണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.