ഇടുക്കി: വീട്ടില്‍ നായ വളർത്തുന്നില്ലെങ്കിലും പശുക്കളെ വളർത്തിയതുകൊണ്ട് പാറശേരിയിലെ ഒരു കുടുംബത്തിനിപ്പോൾ ആശ്വാസമായിരിക്കുന്നത്. മോഷണത്തിനെത്തിയ കള്ളനെ തുരത്തിയോടിച്ച് താരങ്ങളായിരിക്കുകയാണ് മാളുവും പാറുവും. കഴിഞ്ഞിദിവസമാണ് പാറശേരിയിൽ കുര്യന്റെ വീട്ടിൽ മോഷണശ്രമം ഉണ്ടായത്.
തൊഴുത്തിലെ പശുക്കളെ അഴിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഇരുവരും ബഹളം വച്ചു. കയർ അഴിച്ചിട്ടും കൂടിന് പുറത്തിറങ്ങാൻ തയ്യാറായില്ല. പശുക്കൾ ബഹളം വെക്കാൻ തുടർന്നതോടെ പശുത്തീറ്റ നൽകി ശാന്തരാക്കാനും കള്ളൻ ശ്രമിച്ചു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ കുര്യന്റെ ഭാര്യയുടെ സ്കൂട്ടിയുമായി കള്ളൻ രക്ഷപ്പെട്ടു.
Also Read-മലമ്പാമ്പെന്ന് കരുതി തോട്ടിലിറിങ്ങി പിടിച്ചത് അണലിയെ; കടിയേറ്റ് മധ്യവയസ്കന് ആശുപത്രിയിൽ
വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ പശുക്കളെ തൊഴുത്തിൽ അഴിച്ചുവിട്ട നിലയിലാണ് കണ്ടത്. പശുക്കൾ റോഡിലേക്ക് നോക്കി കരഞ്ഞപ്പോഴാണ് സ്കൂട്ടി കാണാതായ വിവരം വീട്ടുകാർ ശ്രദ്ധിക്കുന്നത്. സ്കൂട്ടി അരകിലോമീറ്റർ അകലെ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.