നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ചെഗുവേരയെ പച്ചകുത്തിയും ചെങ്കൊടിയുമായി സെല്‍ഫി എടുത്തും എതിരാളികളെ വെട്ടിനുറുക്കിയുമല്ല കമ്മ്യൂണിസ്റ്റ് ആകേണ്ടത്; സിപിഎമ്മിനെതിരേ സിപിഐ

  ചെഗുവേരയെ പച്ചകുത്തിയും ചെങ്കൊടിയുമായി സെല്‍ഫി എടുത്തും എതിരാളികളെ വെട്ടിനുറുക്കിയുമല്ല കമ്മ്യൂണിസ്റ്റ് ആകേണ്ടത്; സിപിഎമ്മിനെതിരേ സിപിഐ

  കേസില്‍ പ്രതികളാകുമ്പോള്‍ മാത്രമല്ല ജാഗ്രത കാട്ടേണ്ടതും തള്ളിപ്പറയേണ്ടതെന്നും സിപിഎമ്മിനെ ജനയുഗം ഓര്‍മിപ്പിക്കുന്നു

  News18 Malayalam

  News18 Malayalam

  • Share this:
  തിരുവനന്തപുരം: കണ്ണൂരില്‍ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് ക്വട്ടേഷന്‍ സംഘങ്ങളെ സിപിഎം ഉപയോഗിക്കുന്നുവെന്ന പരോക്ഷ വിമര്‍ശനവുമായി സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാര്‍. സിപിഐ മുഖപത്രമായി ജനയുഗത്തിലെ ലേഖനത്തിലാണ് രൂക്ഷവിമര്‍ശനം. കൊലയും ക്വട്ടേഷന്‍ പൊട്ടിക്കലും അല്ല കമ്മ്യൂണിസം. കേസില്‍ പ്രതികളാകുമ്പോള്‍ മാത്രമല്ല ജാഗ്രത കാട്ടേണ്ടതും തള്ളിപ്പറയേണ്ടതെന്നും സിപിഎമ്മിനെ ജനയുഗം ഓര്‍മിപ്പിക്കുന്നു. എന്നാല്‍ ക്വട്ടേഷന്‍ സംഘങ്ങളെ സിപിഎം ഉപയോഗിച്ചുവെന്നത് കള്ളപ്രചരണമാണെന്ന് ദേശാഭിമാനി ലേഖനത്തില്‍ സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനും വ്യക്തമാക്കി.

  അതിരൂക്ഷമായ വിമര്‍ശനമാണ് സിപിഎമ്മിനെ പേരെടുത്തു പറയാതെ സിപിഐ നടത്തിയത്. ചെ ഗുവേരയുടെ ചിത്രം കൈയിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെല്‍ഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടത് എന്ന മിനിമം ബോധം ഇവരില്‍ എത്തിക്കാന്‍ നിര്‍ഭാഗ്യവശാല്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല. സമൂഹ്യമാധ്യമങ്ങളില്‍ തങ്ങളുടെ പ്രസ്ഥാനത്തിനു വേണ്ടി സജീവമായി നിലകൊള്ളുന്നവരും കേരളം മുഴുവന്‍ ആരാധകരും ഉള്ളവരാണ് ഈ ക്രിമിനല്‍സംഘങ്ങള്‍ എന്ന് ഓര്‍ക്കണം. ചരിത്രബോധമില്ലാത്ത ഈ പുതുതലമുറ 'സംഘ'ങ്ങള്‍ക്ക് മുന്‍കാല കമ്മ്യുണിസ്റ്റ് നേതാക്കന്മാരുടെ സമരങ്ങളെക്കുറിച്ചുപോലും വേണ്ടത്ര ധാരണയില്ല എന്നത് ഞെട്ടിപ്പിക്കുന്നു. അതുകൊണ്ടാണ്, 'പാതാളത്താഴ്ചയുള്ള' ഇവരുടെ 'വീരകൃത്യങ്ങളെ' 'ആകാശത്തോളം വാഴ്തിക്കൊണ്ട്' മഹത്തായ തില്ലങ്കേരി സമരത്തിലെ നായകന്മാരുടെ ജന്മിത്വത്തിന് നേരെയുള്ള സമരങ്ങളുമായിപ്പോലും താരതമ്യം ചെയ്യാന്‍ ഇവര്‍ക്ക് കഴിയുന്നത്. സേലം രക്ഷസാക്ഷികള്‍ക്ക് ശേഷം തില്ലങ്കേരിയുടെ ചരിത്രപൈതൃകം പ്രശസ്തമാക്കിയ ഉത്തമകമ്മ്യുണിസ്റ്റ് ആയി ക്രിമിനല്‍കേസിലെ പ്രതികളെ അടയാളപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് പോലും ലഭിക്കുന്ന വന്‍സ്വീകാര്യത ഇടതുപക്ഷം വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണെന്നും ലേഖനത്തില്‍ പറയുന്നു.

  Also Read-Rain Alert | സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  കണ്ണൂരില്‍ രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യാന്‍ സിപിഎം ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തുന്നു എന്ന ആരോപണം പ്രതിപക്ഷവും ബിജെപിയും എക്കാലവും ഉയര്‍ത്തുന്നത്. ഇപ്പോള്‍ മുന്നണിയിലെ പ്രധാന പാര്‍ട്ടിയായ സിപിഐ തന്നെ സിപിഎമ്മിനെതിരേ അതേ ആരോപണം ഉയര്‍ത്തുകയെന്ന അസാധാരണ സാഹചര്യമാണ്. കണ്ണൂരിലെ ക്വട്ടേഷന്‍ രാഷ്ട്രീയത്തെ കുറിച്ച് ലേഖനത്തില്‍ ഇങ്ങനെ പറയുന്നു.

  'കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ സ്വഭാവത്തില്‍ വന്നിട്ടുള്ള മാറ്റവും ഈ ക്രിമിനല്‍വത്കരണത്തില്‍ ഒരു പ്രധാന ഘടകമാണ്. മുന്‍കാലങ്ങളില്‍ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ പ്രതിരോധം തീര്‍ത്തിരുന്നത് അതതു ദേശത്തെ പ്രധാന പ്രവര്‍ത്തകര്‍ ആയിരുന്നുവെങ്കില്‍, ഇപ്പോള്‍ അത് പുറത്തു നിന്നുള്ള സംഘങ്ങളിലേക്കു കൈമാറ്റം ചെയ്യപ്പെട്ടു.  പലപ്പോഴും രാഷ്ട്രീയപാര്‍ട്ടികളുടെ തലവേദനയായി ഈ സംഘങ്ങള്‍ പിന്നീട് മാറുന്നതായി കാണാം. ഒരുപാട് യുവാക്കളുടെ ഭാവിക്ക് മാത്രമല്ല, എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും ജില്ലയുടെ സമാധാനത്തിനും കുരുക്കായി മാറിക്കൊണ്ടിരിക്കുന്ന ഈ സാമൂഹ്യവിരുദ്ധത ഒറ്റക്കെട്ടായി നിന്ന് എതിര്‍ക്കുകയാണ് ജനാധിപത്യബോധമുള്ള പൊതുപ്രവര്‍ത്തകരും മാധ്യമങ്ങളും ചെയ്യേണ്ടത്.' - ലേഖനം പറയുന്നു.

  Also Read-കിറ്റെക്സ് വിവാദം; കേരളത്തിലേക്കു വ്യവസായങ്ങള്‍ വരാതിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമെന്നു സംശയം;മന്ത്രി പി രാജീവ്

  രാമനാട്ടുകര ക്വട്ടേഷന്‍ കേസില്‍ പ്രതികളായി ആരോപിക്കപ്പെടുന്ന യുവാക്കളില്‍ ചിലര്‍, നിയോലിബറല്‍ കാലത്തെ ഇടതു സംഘടനാപ്രവര്‍ത്തകരാണ്. കണ്ണൂരില്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നുവന്ന കനല്‍വഴികളുടെ ചരിത്രം അല്ല അവരെ ഉത്തേജിപ്പിക്കുന്നത് എന്നാണു മനസിലാക്കേണ്ടത്. ഏതു വഴിയിലൂടെയും പണം ഉണ്ടാക്കാനും ആഡംബരജീവിതം നയിക്കാനും സോഷ്യല്‍മീഡിയയില്‍ വലിയൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കാനും വീരപരിവേഷം സൃഷ്ടിച്ചുകൊണ്ട് 'ആണത്തഭാഷണങ്ങള്‍' നടത്താനും സ്വന്തം പാര്‍ട്ടിയെ അതിസമര്‍ത്ഥമായി ഉപയോഗപ്പെടുത്തുകയാണ് ഇവര്‍ ചെയ്തത്. വലതുപക്ഷ പാര്‍ട്ടികളില്‍ നിന്ന് ഇടതുപക്ഷത്തെ വ്യത്യസ്തമാക്കുന്നത് വളരെ ചെറുപ്പം മുതല്‍ തന്നെയുള്ള ബോധവത്കരണവും സംഘടനാ തത്വങ്ങളുടെ കണിശതയുമാണ്.

  എന്നാല്‍, നവലിബറല്‍ മൂല്യങ്ങളുടെ കാലത്ത് ജീവിക്കുന്ന യുവാക്കള്‍ക്കിടയില്‍ ഈയൊരു മാര്‍ക്‌സിസ്റ്റ്  സൈദ്ധാന്തികതയുടെ പ്രയോഗവത്കരണം വണ്ടത്ര സ്വാധീനം ചെലുത്തിയിട്ടില്ല എന്നത് അവരുടെ ഇപ്പോഴത്തെ ജീവിതരീതിയും കുറ്റബോധമില്ലാത്ത ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും തെളിയിക്കുന്നു. ഈയൊരു മാറ്റം ഏതൊരു ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും ഭാവിക്ക് അപകടമുണ്ടാക്കുന്ന ലക്ഷണങ്ങളാണ് എന്ന് സ്വയം വിമര്‍ശനപരമായി ഉള്‍ക്കൊള്ളണമെന്നും സിപിഎമ്മിനോട് സിപിഐ പറയപന്നു.

  സി പി എമ്മിന് എതിരായ അപവാദ പ്രചരണം യാഥര്‍ശ്ചികമല്ലെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. ദേശാഭിമിനിയിലെ ലേഖനത്തിലാണ് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയുടെ നിലപാട് പ്രഖ്യാപനം. ക്വട്ടേഷന്‍ സംഘങ്ങളെ സിപി എം ഉപയോഗിക്കുന്നുവെന്നത് കള്ളപ്രചരണമാണ്.

  Also Read-പെട്രോൾ പമ്പിനായി കോടികൾ മുടക്കിയ സംരഭകരെ വെട്ടിലാക്കി പൊതുമരാമത്ത് വകുപ്പ്; ഒരു വർഷത്തിനിടെ ഇറക്കിയത് 5 വ്യത്യസ്ത ഉത്തരവുകൾ

  രാമനാട്ടുകര കേസില്‍ ഉള്‍പ്പെട്ടവരാരും പാര്‍ട്ടി പ്രവര്‍ത്തകരോ  അംഗങ്ങളോ അല്ല. പ്രതികളെ സഹായിച്ചെന്ന ആരോപണം നേരിട്ട പാര്‍ട്ടി അംഗത്തെ പുറത്താക്കി.

  ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്ന ആര്‍ക്കും പാര്‍ട്ടിയുടെ സംരക്ഷണമോ സഹായമോ കിട്ടില്ല. എല്ലാ പാര്‍ട്ടികളും ഒരു പോയെന്ന് വരുത്താനാണ്  മാധ്യമങ്ങളുടെ ശ്രമം. സംസ്ഥാനത്ത് ക്രിമിനല്‍ മാഫിയ സംഘങ്ങള്‍ തഴച്ചുവളരുകയാണെന്ന പ്രതീതി ഉണ്ടാക്കാനാണ് ശ്രമമെന്നും ലേഖനത്തില്‍ വിജയരാഘവന്‍ ആരോപിച്ചു. സിപിഐയുടെ ആരോപണങ്ങളോട് മറുപടി പറയാന്‍ അദ്ദേഹം തയറായില്ല
  Published by:Jayesh Krishnan
  First published:
  )}