'ജനപ്രതിനിധി ഉപയോഗിക്കാൻ പാടില്ലാത്ത പദപ്രയോഗം': കായംകുളം എം.എൽ.എയ്ക്കെതിരെ സി.പി.ഐ

ഡി.വൈ.എഫ്.ഐ നേതാക്കളുമായി ബന്ധപ്പെട്ട തർക്കം മാധ്യമങ്ങളിൽ വാർത്ത ആയതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്.

News18 Malayalam | news18-malayalam
Updated: April 4, 2020, 3:44 PM IST
'ജനപ്രതിനിധി ഉപയോഗിക്കാൻ പാടില്ലാത്ത പദപ്രയോഗം': കായംകുളം എം.എൽ.എയ്ക്കെതിരെ സി.പി.ഐ
യു പ്രതിഭ MLA
  • Share this:
ആലപ്പുഴ: മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചുള്ള സമൂഹമാധ്യമ പരാമർശത്തിൽ കായംകുളം എം.എൽ.എ യു. പ്രതിഭയെ വിമർശിച്ച് സി.പി.ഐ ആലപ്പുഴ ജീല്ലാ സെക്രട്ടറി.  ഒരു ഇടതുപക്ഷ ജനപ്രതിനിധി ഉപയോഗിക്കുവാൻ പാടില്ലാത്ത പദപ്രയോഗമാണ് പ്രതിഭ  നടത്തിയതെന്ന് ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു. പരാമർശങ്ങൾ പിൻവലിച്ച് ഖേദപ്രകടനം നടത്താൻ എംഎല്‍എ തയാറാകണം. കോവിഡ് പടരുന്ന കാലത്ത് 24 മണിക്കൂറും പണിയെടുക്കുന്ന മാധ്യമ പ്രവർത്തകരെ പരസ്യമായി അപമാനിച്ച നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാദ പരാമർശത്തിൽ എം.എൽ.എയെ തള്ളി സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയും രംഗത്തെത്തിയിരുന്നു. സംഭവത്തിൽ വിശദീകരണം തേടാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
You may also like:'നിങ്ങൾക്ക് ശരീരം വിറ്റു ജീവിച്ചുകൂടേ?' മാധ്യമപ്രവർത്തകർക്കെതിരേ യു പ്രതിഭ എംഎല്‍എ [NEWS]മാധ്യമ പ്രവർത്തകരോട് ശരീരം വിറ്റു ജീവിക്കാൻ പറഞ്ഞ എം.എൽ.എയ്ക്ക് എതിരെ ഡിജിപിക്ക് പരാതി [NEWS]COVID 19| 'വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കണം'; പ്രതിഭ എം.എൽ.എയ്ക്കെതിരെ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി [NEWS]

മാധ്യമ പ്രവർത്തനത്തെക്കാള്‍ നല്ലത്, ശരീരം വിറ്റ് ജീവിക്കുന്നതാണ്. നല്ലതെന്നായിരുന്നു  പ്രതിഭ ഫേസ്ബുക്കിലൂടെ പറഞ്ഞത്. ഡി.വൈ.എഫ്.ഐ നേതാക്കളുമായി ബന്ധപ്പെട്ട തർക്കം മാധ്യമങ്ങളിൽ വാർത്ത ആയതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്.

കോവിഡ് പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കേണ്ട എം.എൽ.എ ഓഫീസ് പൂട്ടി വീട്ടിൽ ഇരിക്കുന്നെന്ന് പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാക്കൾ വിമർശിച്ചിരുന്നു. ഇതിനു മറുപടിയായി ഡി.വൈ.എഫ്.ഐ നേതാക്കളെ വൈറസുകളെന്ന് വിശേഷിപ്പിച്ചായിരുന്നു എം.എൽ.എയുടെ മറുപടി. ഇതു വാർത്തയായതാണ് ഇപ്പോഴത്തെ പ്രകോപനത്തിനു കാരണം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 4, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading