തിരുവനന്തപുരം: യുഡിഎഫിൽ നിന്ന് പുറത്തായ ജോസ് കെ.മാണി എങ്ങോട്ടെക്കെ ന്ന ചർച്ചകൾ ഇടതുമുന്നണിയിലെ ഘടകക്ഷികളിലും ആശങ്ക നിറയ്ക്കുന്നു. സിപിഐയും എൻസിപിയുമാണ് നീക്കത്തെ ശക്തമായി എതിർക്കുന്നത്. ആശങ്ക അറിയിക്കാൻ പാലാ എംഎൽഎ മാണി സി.കാപ്പൻ മുഖ്യമന്ത്രിയെ പിണറായി വിജയനെ കണ്ടു. പാലായിലെ വിജയത്തിന്റെ ക്രെഡിറ്റ് ജോസ്-ജോസഫ് തർക്കത്തിനു നൽകുന്ന സിപിഎം പ്രാദേശിക നേതാക്കളുടെ പരാമർശങ്ങളിലും കടുത്ത അതൃപ്തിയും കാപ്പൻ മുഖ്യമന്ത്രിയെ അറിയിച്ചു.
യു ഡി എഫ് തകരുമ്പോള്‍ അവരുടെ വെന്റിലേറ്ററാകാന്‍ ഞങ്ങള്‍ക്കാവില്ല: കാനം രാജേന്ദ്രന്യു ഡി എഫ് ദുര്‍ബലപ്പെടുമ്പോള്‍ അതില്‍ ഏതെങ്കിലും ഒരു വിഭാഗത്തെ സഹായിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നും അവരുടെ വെന്റിലേറ്ററായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
കേരള കോണ്‍ഗ്രസ് വിഷയത്തില്‍ അവര്‍ നിലപാട് വ്യക്തമാക്കിയതിനുശേഷം അഭിപ്രായം പറയാം. മുഖ്യമന്ത്രി ഇന്നലെ പറഞ്ഞപോലെ കാള പെറ്റു എന്ന് കേട്ടാല്‍ ഉടനെ കയര്‍ എടുക്കേണ്ട കാര്യമില്ലോ എന്നും തിരുവനന്തപുരം എം എന്‍ സ്മാരകത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ എല്ലാക്കാലവും ഒരേ നിലപാട് ആയിരിക്കില്ലെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, മുഖ്യമന്ത്രിയുടെ അഭിപ്രായം ശരിയാണെന്നും രാഷ്ട്രീയത്തില്‍ എല്ലാവരും ഒരേപോലെ ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഐയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ആരെയെങ്കിലും ചേര്‍ക്കുന്നെങ്കില്‍ അത് കൂട്ടായ ആലോചനയ്ക്ക് ശേഷമാകും. എല്‍ ഡി എഫ് അതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല. മുന്നണി ആലോചിക്കുമ്പോള്‍ സി പി ഐ നിലപാട് വ്യക്തമാക്കുമെന്ന് കാനം പറഞ്ഞു.
കെ എം മാണിയുടെ മുന്നണി പ്രവേശ വിഷയത്തില്‍ നേരത്തെ എടുത്ത നിലപാടുകളില്‍ സിപിഐയ്ക്ക് ഒരു മാറ്റവുമില്ലെന്നും കാനം വ്യക്തമാക്കി.
TRENDING:ടിക് ടോക് എന്ന വന്മരം വീണു; ഇനിയെന്ത്? [NEWS]Unlock 2.0 | ജൂലൈ 31 വരെ അന്താരാഷ്ട്ര വിമാന സർവീസുകളില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും അടഞ്ഞു കിടക്കും [NEWS] 'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]ജോസ് കെ.മാണിയുടെ വരവിൽ പാലാ ഘടകമേയല്ലെന്ന് മാണി സി.കാപ്പൻജോസ് കെ.മാണി ഇടതുമുന്നണിയിലേക്കു വരുന്നെന്നു പറയുന്നത് അഭ്യൂഹം മാത്രമെന്നായിരുന്നു മാണി സി കാപ്പന്റെ ആദ്യ പ്രതികരണം. ഇവിടെ ചർച്ച നടന്നിട്ടില്ല. വന്നാലും പാല വിട്ടു നൽകില്ല. ഇടതുമുന്നണി പിടിച്ചെടുക്കുകയുമില്ല. പാലാ ഞങ്ങൾ മത്സരിച്ച് ജയിച്ച സീറ്റാണ്. അവരെ കൊണ്ടുവരാൻ ഇടതുമുന്നണി തീരുമാനിച്ചാൽ അനുസരിക്കും.
മുന്നണി എടുക്കുന്ന ഏതു തീരുമാനത്തേയും സഹർഷം സ്വാഗതം ചെയ്യും. സീറ്റ് പോകുന്ന വിഷയമില്ല. ഞങ്ങൾ ജയിച്ച സീറ്റാണ്. സിറ്റിംഗ് സീറ്റ് ആരിൽ നിന്നും എടുത്തു മറ്റൊരാൾക്ക് ഇടതുമുന്നണി കൊടുക്കില്ല. അത്തരം ചരിത്രം മുന്നണിക്കില്ലെന്നും മാണി സി.കാപ്പൻ. തോറ്റ സീറ്റ് പാർട്ടികളുടെ അനുമതിയോടെ മുന്നണി ഏറ്റെടുക്കാറുണ്ട്. കോട്ടയം സീറ്റ് ജനതാദളിൽ നിന്ന് സിപിഎം ഏറ്റെടുത്തതു പോലെ.
പാലായിലെ ജയത്തിന്റെ ക്രെഡിറ്റ് കേരളാ കോൺഗ്രസിനു ചാർത്തിക്കൊടുക്കുന്നതിൽ കടുത്ത പ്രതിഷേധംപാലായിൽ എൻസിപിയുടെ വിജയത്തിന്റെ ക്രെഡിറ്റ് കേരളാ കോൺഗ്രസിലെ തർക്കത്തിന് നൽകുന്നതിലെ കടുത്ത അതൃപ്തി മുഖ്യമന്ത്രിയെ അറിയിച്ചെന്ന മാണി സി കാപ്പൻ പറഞ്ഞു. കേരളാ കോൺഗ്രസിലെ പ്രശ്നങ്ങളാണ് പാലായിലെ വിജയത്തിന് അടിസ്ഥാനമെന്ന പരാമർശങ്ങൾ ശരിയല്ല. എൻസിപിക്കോ ഇടതുമുന്നണിക്കോ വിലയില്ല എന്ന രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങൾ അംഗീകരിക്കാനാകില്ല.. പാലായിൽ വിജയിക്കുമെന്നു ഉറപ്പായിരുന്നു. മാണി ഇല്ലാത്ത പാലാ എന്നതു തന്നെയാണ് വിജയപ്രതീക്ഷയുടെ അടിസ്ഥാനം. പിന്നെ, ഇടതുമുന്നണിയുടെ കൂട്ടായ പ്രവർത്തനവും വിജയത്തിന് കാരണമായി.
കേരളാ കോൺഗ്രസിന്റെ വോട്ട് കിട്ടിയെങ്കിൽ അത് ബോണസ് മാത്രമാണി. മാണി സാർ മന്ത്രിവും കുതന്ത്രവും ഒക്കെ അറിയാവുന്ന ഒന്നാംതരം രാഷ്ട്രീയ നേതാവായിരുന്നു. അദ്ദേഹത്തോടു പോലും പൊരുതിയാണ് തോറ്റത്. അതുകൊണ്ടുതന്നെയാണ് വിജയപ്രതീക്ഷ വച്ചുപുലർത്തിയതും. ഇനി സാക്ഷാൽ ജോസ് കെ.മാണി മത്സരിച്ചാലും പാലായിൽ ജയിക്കില്ലെന്നും മാണി സി.കാപ്പൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.