• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഐഷ സുൽത്താനയ്ക്ക് പിന്തുണയുമായി സിപിഐ; രാജ്യദ്രോഹ കേസിൽ നിയമസഹായം നൽകും

ഐഷ സുൽത്താനയ്ക്ക് പിന്തുണയുമായി സിപിഐ; രാജ്യദ്രോഹ കേസിൽ നിയമസഹായം നൽകും

കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത രാജ്യ ദ്രോഹ കേസിൽ നിയമ സഹായം നൽകാനൊരുക്കമാണെന്ന് സിപിഐ അറിയിച്ചു.

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
കൊച്ചി: ലക്ഷദ്വീപില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകയും പരിഷ്‌കാരങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയുമായ ഐഷ സുൽത്താനയ്ക്ക് സിപിഐ യുടെ പിന്തുണ. കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത രാജ്യ ദ്രോഹ കേസിൽ നിയമ സഹായം നൽകാനൊരുക്കമാണെന്ന് സിപിഐ അറിയിച്ചു. ഇതിൽ അവരുടെ നിലപാട് കൂടി അറിയണമെന്നും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു വ്യക്തമാക്കി. ഈ മാസം  20 ന്  കവരത്തി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആണ്  ഐഷ സുൽത്താനയോട് ആവശ്യപ്പെട്ടിരിക്കുന്നത്.  ഇതിൽ അവർ എന്ത് നിലപാട് എടുക്കുന്നു എന്നുകൂടി അറിഞ്ഞശേഷം ആയിരിക്കും  തുടർ നടപടികൾ.

അതേ സമയം ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്വുമായി സി പി ഐ നിയമസഹായ വേദി രൂപീകരിച്ചു. മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തമ്പാന്റെ നേതൃത്വത്തിൽ 14 അഭിഭാഷകർ അടങ്ങുന്നതാണ് പാനൽ. കേസുകളുടെ നടത്തിപ്പിനായി കൊച്ചിയിൽ പ്രത്യേക ഓഫീസ് തുറക്കും. സമരവുമായി ബന്ധപ്പെട്ട കേസുകൾ മുഴുവനായും കൈകാര്യം ചെയ്യും. സൗജന്യമായാകും നിയമ സഹായ വേദിയുടെ പ്രവർത്തനം.

Also Read- 'ഒറ്റുകാർ ഒറ്റപ്പെടും, ഞാൻ തളരില്ല'; രാജ്യദ്രോഹ കുറ്റം ചുമത്തിയതിൽ പ്രതികരണവുമായി ഐഷ സുൽത്താന

അഭിഭാഷകരായ  അഡ്വക്കേറ്റ് ടി. എൻ. അരുൺകുമാർ,  പി എ അസീസ്,  മജ്നു കോമത്ത്, ടി ആർ എസ് കുമാർ, സന്തോഷ് പീറ്റർ, ടി കെ സജീവ്, ദിവ്യ സി ബാലൻ, രഞ്ജിത്ത് ബി ആർ, മുരളീധരൻ, പി വി പ്രകാശൻ, കബനി ദിനേശ്, സൂര്യ ബിനോയ്, നിമ്മി ജോൺസൺ  എന്നിവരടങ്ങുന്നതാണ്  നിയമ വേദിയുടെ അഭിഭാഷക പാനൽ.

അഡ്മിനിസ്ട്രേറ്ററുടെ നിലപാടുകൾക്കെതിരെ സമരം ചെയ്ത ഒട്ടനവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിൽ പല രാഷ്ട്രീയ പാർട്ടികളുടേയും പ്രതിനിധികളുണ്ട്. രാഷ്ട്രീയം ഇല്ലാത്തവരും ഉണ്ട്. ഇവർക്ക് എല്ലാവർക്കും ഒരുപോലെ സഹായം നൽകും. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ലക്ഷദ്വീപ് ജനതയ്ക്ക് വേണ്ടി മാത്രമായിരിക്കും പ്രവർത്തിക്കുകയെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. പൂർണമായും സൗജന്യ നിയമസഹായം ആയിരിക്കും നൽകുക.

Also Read- ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ; ലക്ഷദ്വീപില്‍ ബിജെപി സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 12 പേര്‍ രാജിവച്ചു

ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരായ ബയോവെപ്പണ്‍ എന്ന്  പരാമര്‍ശിച്ചതിനെതിരെയാണ് നടപടി. ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് നടപടി. രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 12 എ,153 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിയ്ക്കുന്നത്.

Also Read- പ്രതിഷേധങ്ങൾക്കിടെ പ്രഫുൽ ഖോഡ പട്ടേൽ 16ന് ലക്ഷദ്വീപിൽ; സുരക്ഷ ഒരുക്കാൻ നിർദേശം

ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപില്‍ പ്രക്ഷോഭം നടത്തുന്ന സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഐഷയ്‌ക്കൊപ്പം ദ്വീപിലെ ജനങ്ങള്‍ ഒന്നടങ്കം ഉറച്ചുനില്‍ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഭരണകൂടത്തിനെതിരായ വിമര്‍ശനങ്ങള്‍ രാജ്യദ്രോഹക്കുറ്റമായി ചിത്രീകരിയ്ക്കുന്നത് ശരിയല്ലെന്ന്  പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘം പ്രസ്താവനയില്‍ അറിയിച്ചു.
Published by:Rajesh V
First published: