• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എം.എല്‍.എയ്ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല'; കാനത്തിനെതിരെ സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ്

'എം.എല്‍.എയ്ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല'; കാനത്തിനെതിരെ സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ്

പാര്‍ട്ടി സെക്രട്ടറി പരസ്യമായി മാപ്പു പറയാന്‍ തയാറാകണമെന്നും ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടു.

എൽദോ എബ്രഹാം, കാനം രാജേന്ദ്രൻ

എൽദോ എബ്രഹാം, കാനം രാജേന്ദ്രൻ

  • News18
  • Last Updated :
  • Share this:
    കൊച്ചി: എല്‍ദോ എബ്രഹാം എം.എല്‍.എ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് മര്‍ദ്ദിച്ചതിനെ ന്യായീകരിച്ച കാനം രാജേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ എറണാകുളം ജില്ലാ  എക്‌സിക്യൂട്ടീവ് യോഗം. ലാത്തിചാര്‍ജുമായി ബന്ധപ്പെട്ട്  സംസ്ഥാന സെക്രട്ടറി സ്വീകരിച്ച നിലപാടിനെ തുടര്‍ന്ന് മുവാറ്റുപുഴ എം.എല്‍.എ പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ജില്ലാ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

    നേതാക്കളെ തല്ലിയ പൊലീസ് നടപടിയെ ന്യായീകരിച്ച കാനം, പാര്‍ട്ടി തീരുമാനത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി പരസ്യമായി മാപ്പു പറയാന്‍ തയാറാകണമെന്നും ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടു.

    കാനത്തിന്റെ നിലപാട് മൂലം എംഎല്‍എക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ഇങ്ങനെ പോയാല്‍ ജാഥയ്ക്കു പോലും ആളെ കിട്ടാത്ത അവസ്ഥയുണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞതായാണ് വിവരം.

    Also Read ഇപ്പോള്‍ മാറ്റിപ്പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല'; കാനത്തിനെതിരെ ജില്ലാ സെക്രട്ടറി

    അതേസമയം ജില്ലാ കമ്മിറ്റിയില്‍ സംസ്ഥാന സെക്രട്ടറിക്ക് എതിരെ വിമര്‍ശനമുണ്ടായില്ലെന്ന് ജില്ലാ സെക്രട്ടറി പി. രാജു പറഞ്ഞു. രണ്ടാം തീയതി സംസ്ഥാന ഭാരവാഹികളെ പങ്കെടുപ്പിച്ച് വീണ്ടും യോഗം ചേരും. തുടര്‍ സമരങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. ഞാറയ്ക്കല്‍ സി.ഐയ്‌ക്കെതിരായ സമരം തുടരും. ഞാറയ്ക്കല്‍ സംഭവവും അന്വേഷണ പരിധിയില്‍ വരണം. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

    Also Read 'കാനത്തെ അപഹസിക്കാന്‍ ശ്രമം നടക്കുന്നു; CPI സഖാക്കള്‍ക്ക് അടി കിട്ടിയാല്‍ ഞങ്ങള്‍ക്കു കിട്ടിയതു പോലെ': കോടിയേരി

    First published: