കോട്ടയം:
ജോസ് കെ മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ തർക്കങ്ങൾ ശക്തമാകുന്നു. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളിൽ ധാരണ ആകാത്തതിനെ തുടർന്നു ജോസിന്റെ മുന്നണി പ്രവേശനം വൈകിയിരുന്നു. സീറ്റുകളിലുള്ള തർക്കം ഇപ്പോഴും തുടരുന്നതായാണ്
സിപിഐ കോട്ടയം ജില്ലാ നേതൃത്വത്തിന്റെ നീക്കങ്ങൾ വ്യക്തമാക്കുന്നത്.
Also Read-
'പാലാ'യിൽ വിട്ടുവീഴ്ചക്കില്ലെന്ന് NCP; കാഞ്ഞിരപ്പള്ളി നൽകുന്നതിൽ എതിർപ്പുമായി CPI ജില്ലാ നേതൃത്വംജോസ് മുന്നണി പ്രവേശം പ്രഖ്യാപിച്ച ശേഷവും സിപിഐ നിലപാടിൽ അയവു വരുത്താൻ തയാറല്ല. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടു നൽകാനാകില്ലെന്ന് സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ജോസിന്റെ മുന്നണി പ്രവേശനത്തോടെ സിപിഐ നിലപാട് മയപ്പെടുത്തി എന്ന് സൂചനകളുണ്ടായിരുന്നു. നിലപാട് സംസ്ഥാന നേതൃത്വത്തെ അറിയിച്ചെങ്കിലും തൽക്കാലം പരസ്യ പ്രതികരണത്തിന് ഇല്ല എന്നതാണ് കോട്ടയത്തെ സിപിഐ നേതൃത്വം പറയുന്നത്.\
Also Read-
'ജോസ് എല്‍ഡിഎഫാണ് ശരിയെന്ന് പറയുന്നു; എന്തിനാണ് എതിര്‍ക്കുന്നത്?': കാനം രാജേന്ദ്രന്അത് മുന്നണിയെ കൂടുതൽ പ്രതിസന്ധി ആക്കും എന്ന് അവർ കണക്കുകൂട്ടുന്നു. ഇക്കാര്യത്തിൽ സീറ്റ് നഷ്ടപ്പെടുത്താതിരിക്കാൻ വേണ്ട തുടർനടപടികൾ സംസ്ഥാന നേതൃത്വം സ്വീകരിക്കുമെന്നും കോട്ടയത്തെ സിപിഐ നേതാക്കൾ പറയുന്നു.
സിപിഎം നിലപാടിനോടും സിപിഐക്ക് എതിർപ്പ്ജോസ് കെ മാണിയെ വലിയ രീതിയിൽ സീറ്റുകൾ നൽകി സ്വീകരിക്കുന്ന
സിപിഎം നിലപാടിനോടും കോട്ടയത്തെ സിപിഐയിൽ മുറുമുറുപ്പ് ഉണ്ട്. കോട്ടയത്തെ വലിയ പാർട്ടി സിപിഎം ആണെന്നും, രണ്ടാമത്തെ പാർട്ടി ജോസ് കെ മാണി വിഭാഗം ആണെന്നും സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ പരസ്യമായി തള്ളി സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ രംഗത്തുവന്നിരുന്നു. കൃത്യമായ കണക്ക് കൂട്ടൽ ഇല്ലാത്ത നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്ന് ആയിരുന്നു അന്ന് അവർ വ്യക്തമാക്കിയത്.
Also Read-
'യുഡിഎഫിന്റെ ജീവനാഡി അറ്റു; മാണി.സി.കാപ്പന് പോകുമെന്നത് വെറും സ്വപ്നം': മുഖ്യമന്ത്രി പിണറായി വിജയന്തദ്ദേശ തെരഞ്ഞെടുപ്പ് ഉടൻ നടക്കാനിരിക്കെ ഇതേ തർക്കങ്ങൾ വീണ്ടും ഉയരും എന്ന് ഉറപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം തുടങ്ങിക്കഴിഞ്ഞു. ഇവിടെയും സീറ്റുകൾ വിട്ടു നൽകാൻ സിപിഐ തയ്യാറാകില്ല എന്നാണ് വിവരം. ജില്ലയിൽ തദ്ദേശസ്ഥാപനങ്ങൾ തൂത്തുവാരുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഏതായാലും സിപിഐയുടെ എതിർപ്പ് ആയുധമാക്കാൻ ആണ് ജില്ലയിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും നീക്കം. ഇരു പാർട്ടികളും ഇതിനകം പ്രദേശ് വാർഡുകളിൽ ശക്തമായ പ്രവർത്തനവുമായി മുന്നോട്ടു നീങ്ങിക്കഴിഞ്ഞു.
Also Read-
'ഇടത്തോട്ട് തിരിഞ്ഞപ്പോൾ കുടുംബത്തിൽ ഉടക്ക്'; എല്‍ഡിഎഫ് പ്രവേശനത്തിനെതിരെ കെ എം മാണിയുടെ മരുമകൻതദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ജോസ് വിഭാഗത്തിന് ആയാൽ നിയമസഭാ സീറ്റുകളിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. മുന്നണി മാറ്റത്തിൽ ജോസ് കെ മാണി വിഭാഗത്തിലും കടുത്ത എതിർപ്പുണ്ട്. പാലാ ചങ്ങനാശ്ശേരി ഏറ്റുമാനൂർ അടക്കമുള്ള നഗരസഭകളിൽ അംഗങ്ങൾ ജോസഫ് വിഭാഗത്തിലേക്ക് മാറിയിരുന്നു. വരും ദിവസങ്ങളിൽ ഇത് കൂടുമെന്നാണ് പിജെ ജോസഫ് പറയുന്നത്. കോട്ടയത്ത് പൊതുവേ താഴെതട്ടിൽ ശക്തിയുള്ള ജോസ് കെ മാണി വിഭാഗത്തിന് ഇത് തലവേദനയാകും.
നേതാക്കളെ മാത്രമല്ല അണികളെ കൂടെ ചോർത്തി എടുത്താൽ മാത്രമേ പാർട്ടിയെ ശക്തിപ്പെടുത്താനാകൂവെന്ന് ജോസഫ് കണക്ക് കൂട്ടുന്നുണ്ട്. ജോസിന് കൂടുതൽ സീറ്റ് ലഭിച്ചാൽ ജില്ലയിൽ ചെറിയ പാർട്ടി ആകുമെന്ന ആശങ്ക സിപിഐ ജില്ലാ ഘടകത്തിനും ഉണ്ട്. കാഞ്ഞിരപ്പള്ളിയെ കൂടാതെ വൈക്കമാണ് സിപിഐ പരമ്പരാഗതമായി കൈയിൽ വച്ചിരിക്കുന്ന സീറ്റ്. ഏതായാലും തെരഞ്ഞെടുപ്പുകൾ മുന്നിൽ നിൽക്കെ കോട്ടയത്തെ രാഷ്ട്രീയം കൂടുതൽ ചൂടുപിടിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.