'മാര്‍ച്ച് നടത്തുന്നത് അറിയിച്ചിരുന്നു, ഇപ്പോള്‍ മാറ്റിപ്പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല'; കാനത്തിനെതിരെ ജില്ലാ സെക്രട്ടറി
'മാര്‍ച്ച് നടത്തുന്നത് അറിയിച്ചിരുന്നു, ഇപ്പോള്‍ മാറ്റിപ്പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല'; കാനത്തിനെതിരെ ജില്ലാ സെക്രട്ടറി
'മാര്‍ച്ച് ഉദ്ഘാടനത്തിന് സംസ്ഥാന സമിതിയില്‍ നിന്ന് ആളെ വിടണമെന്നും കാനത്തോട് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് വേണ്ടെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നില്ല.'
കൊച്ചി: മാര്‍ച്ച് നടത്തുന്ന വിവരം കാനം രാജേന്ദ്രനെ അറിയിച്ചിരുന്നെന്നും ഇപ്പോള്‍ മാറ്റിപ്പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു.
മാര്‍ച്ച് ഉദ്ഘാടനത്തിന് സംസ്ഥാന സമിതിയില്‍ നിന്ന് ആളെ വിടണമെന്നും സംസ്ഥാന സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് നടക്കുന്ന വിവരം അറിയിച്ചപ്പോള്‍ വേണ്ടെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നില്ല. ഞാറയ്ക്കലിലേക്ക് മാര്‍ച്ച് നടത്തും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് പാര്‍ട്ടി കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഡി.ഐ.ജി ഓഫിസിലേക്ക് മാർച്ച് നടത്തിയത്. നാളെ കാനത്തെ നേരില്‍ കണ്ട് ഇക്കാര്യം സംസാരിക്കുമെന്നും പി.രാജു വ്യക്തമാക്കി.
എല്‍ദോ എബ്രഹാം എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊലീസിന്റെ അടികിട്ടിയത് സമരം ചെയ്തതു കൊണ്ടാണെന്നും അല്ലാതെ വീട്ടില്‍ കയറി തല്ലിയതല്ലെന്നും കാനം രാജേന്ദ്രന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. രാജുവിന്റെ പ്രതികരണം.
'എനിക്ക് ഇങ്ങനെയെ പറയാന്‍ കഴിയൂ... എം.എല്‍.എ സമരത്തിന് പോയതുകൊണ്ട് അടിവാങ്ങിയത്. പൊലീസ് വീട്ടില്‍ക്കയറി തല്ലിയിട്ടില്ല. സംഭവത്തില്‍ കളക്ടറോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സി.പി.ഐ നേതാക്കളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലേയെന്നു പൊലീസിനോട് ചോദിക്കണം.'- ഇതായിരുന്നു കാനം രാജേന്ദ്രന്റെ പ്രതകരണം.
വൈപ്പിന്‍ സര്‍ക്കാര്‍ കോളജില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ എസ്.എഫ്.ഐ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി റേഞ്ച് ഐ.ജിയുടെ ഓഫീസിലേക്കു നടത്തിയ മാര്‍ച്ചിലാണ് എല്‍ദോ എബ്രാഹാം ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പൊലീസിന്റെ ലാത്തിയടിയേറ്റത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.