നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സിപിഎം കാലുവാരി; തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഘടക കക്ഷികളെ സഹകരിപ്പിച്ചില്ല; വോട്ടു ചോര്‍ച്ചയിലും സംശയം സിപിഐ

  സിപിഎം കാലുവാരി; തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഘടക കക്ഷികളെ സഹകരിപ്പിച്ചില്ല; വോട്ടു ചോര്‍ച്ചയിലും സംശയം സിപിഐ

  നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ മത്സരിച്ച മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സഹായമുണ്ടായില്ലെന്ന ഗുരുതര ആരോപണങ്ങളുമായി സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്

  CPI

  CPI

  • Share this:
  തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ മത്സരിച്ച മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സഹായമുണ്ടായില്ലെന്ന ഗുരുതര ആരോപണങ്ങളുമായി സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. പറവൂരില്‍ സിപിഎം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സംശകരമായിരുന്നു. ഹരിപ്പാട്ട് വോട്ടുചോര്‍ച്ചയുണ്ടായെന്നും സിപിഐ കൗണ്‍സില്‍ അംഗീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജോസ് കെ. മാണിയുടെ പരാജയം വ്യക്തിപരമായിരിന്നുവെന്നാണ് സിപിഐയുടെ വിലയിരുത്തല്‍.

  ഘടകക്ഷികളുടെ ചില മണ്ഡലങ്ങളില്‍ സിപിഎം പ്രചരണത്തില്‍ വീഴ്ച വരുത്തി. സിപിഎം മല്‍സരിച്ചയിടങ്ങളില്‍ ഘടകകക്ഷികളെ പ്രചരണത്തില്‍ സഹകരിപ്പിച്ചില്ല. ചില മണ്ഡലങ്ങളിലെ വോട്ടു ചോര്‍ച്ചയിലും സി പി ഐ ക്ക് സംശയം സി പി എമ്മിനെ. മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മല്‍സരിച്ച ഹരിപ്പാട് ഇടതു വോട്ടുകള്‍ ചോര്‍ന്നുവെന്നാണ് കണ്ടെത്തല്‍. സിപിഎമ്മിന് സ്വാധീനമുള്ള കുമാരപുരം, തൃക്കുന്നപ്പുഴ പഞ്ചായത്തുകളില്‍ പിന്നില്‍ പോയതാണ് തെളിവായി സിപിഐ പറയുന്നത്.

  പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ജയിച്ച പറവൂരില്‍ സിപിഎം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സംശയകരമായിരുന്നുവെന്ന് സിപിഐ കുറ്റപ്പെടുത്തുന്നു.ഐഎന്‍എല്‍ മല്‍സരിച്ച കാസര്‍ഗോഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരാന്‍ പോലും സിപിഎമ്മിന് നിര്‍ബന്ധമില്ലായിരുന്നുവെന്നാണ് വിമര്‍ശനം. പലയിടത്തും കൂട്ടായ ആലോചനകള്‍ സിപിഎം നടത്തിയില്ല . ജി എസ് ജയലാല്‍ ജയിച്ച കൊല്ലത്തെ ചാത്തന്നൂരില്‍ ഇടതുമുന്നണി വോട്ട് ബിജെപിയിലേക്ക് പോയെന്ന വിമര്‍ശനവും ലക്ഷ്യം വയ്ക്കുന്നത് സിപിഎമ്മിനെയാണ്.

  ഏറനാട് , വേങ്ങര, അങ്കമാലി മണ്ഡലങ്ങളില്‍ ഇടതുമുന്നണിയില്‍ ഏകോപണമുണ്ടായില്ല. തൃക്കരിപ്പൂരില്‍ ഒരു ദിവസം മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൂടിയത്. സിപിഎമ്മിന് വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ സിപിഐയെ പ്രചാരണത്തിന് കൂടെ കൂട്ടിയില്ലെന്നും പരാതിയുണ്ട്. ഉദുമ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയുടെ പത്തു ദിവസത്തെ പര്യടനം സിപിഎം ഒറ്റയ്ക്കാണ് നടത്തിയത്. ഇവിടെ സിപിഐ പ്രവര്‍ത്തകരെ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ അടുപ്പിച്ചില്ല.കോന്നിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഘടകക്ഷികളുമായി ആലോചിക്കാനോ നടപ്പിലാക്കാനോ സിപിഎം തയാറായിരുന്നില്ല.

  കേരള കോണ്‍ഗ്രസ് മത്സരിച്ച പാലായിലേയും കടുത്തുരുത്തിലേയും സ്ഥാനാര്‍ഥികളുടെ പരാജയങ്ങള്‍ വ്യക്തിപരമായിരുന്നുവെന്നും സിപിഐ വിലയിരുത്തുന്നു. കേരളാ കോണ്‍ഗ്രസ് എം ഇടതു മുന്നണയില്‍ വന്നതിന്റെ ഗുണം മുന്നണിയെക്കാള്‍ ഏറെ അവര്‍ക്കു തന്നെയാണ് കിട്ടിയതെന്നും സി പി ഐ പറഞ്ഞു.
  Published by:Karthika M
  First published: